കൈറോ: ജയിലിൽ കഴിയുന്ന ഇൗജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിക്ക് മൂന്നുവർഷംകൂടി തടവുശിക്ഷ. ജുഡീഷ്യറിയെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് കൈറോവിലെ വിചാരണകോടതി മുൻ പ്രസിഡൻറിനും മറ്റ് 19 പേർക്കുമെതിരെ ശിക്ഷ വിധിച്ചത്. ഇൗജിപ്ത് ചരിത്രത്തിൽ ആദ്യമായി നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുർസി, 2013ലാണ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്.
തുടർന്ന് സൈന്യത്തിെൻറ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ വിവിധ കേസുകൾ ചുമത്തിയിട്ടുണ്ട്. 2012ൽ ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു എന്ന കേസിൽ 20 വർഷവും, ഖത്തറിന് രഹസ്യവിവരങ്ങൾ കൈമാറിയെന്ന കേസിൽ 25 വർഷവും പട്ടാളകോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നു.