ഈജിപ്തിൽ സെയ്ദ് എലലൈമി അടക്കം 13 പേർ ഭീകരപട്ടികയിൽ
text_fieldsകെയ്റോ: 2011ലെ ജനകീയ പ്രക്ഷോഭത്തിലെ പ്രധാനിയായ സെയ്ദ് എലലൈമി അടക്കം 13 പേരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഈജിപ ്ത് ഭരണകൂടം. മുസ്ലിം ബ്രദർഹുഡുമായി നിയമവിരുദ്ധമായി സഹകരിച്ചെന്ന് ആരോപിച്ചാണ് നടപടി. അഞ്ച് വർഷത്തേക്ക് തയാറാ ക്കിയ പട്ടിക ഔദ്യോഗിക ഗസറ്റിൽ.
2019ൽ അറസ്റ്റിലായ സെയ്ദ് എലലൈമി, പ്രസിഡന്‍റായിരുന്ന ഹുസ്‌നി മുബാറക്കിനെ അട്ട ിമറിച്ച 2011ലെ ജനകീയ പ്രക്ഷോഭത്തിലെ പ്രധാനിയാണ്. ഈജിപ്ഷ്യൻ പൗരത്വമുള്ള പൊതുപ്രവർത്തകൻ റെമി ഷാത്തും പട്ടികയിലുണ്ട്. എലലൈമി അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷമാണ് റെമി ഷാത്ത് പിടിയിലാകുന്നത്. പലായനം ചെയ്തവരും അറസ്റ്റിലായവരും അടക്കം നൂറോളം പേരെ സമീപകാലത്ത് ഭീകരപട്ടികയിൽ ഈജിപ്ത് ഭരണകൂടം ഉൾപ്പെടുത്തിയിരുന്നു.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ മുഹമ്മദ് മുർസിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ 2013ൽ അട്ടിമറിച്ച പട്ടാള ഭരണകൂടം ബ്രദർഹുഡിനെ നിരോധിക്കുകയും ചെയ്തിരുന്നു. ബ്രദർഹുഡിൽ ചേർന്നുവെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ കോടതി ചുമത്തിയിരുന്നത്. അഭിഭാഷകന്‍റെ അസാന്നിധ്യത്തിലും പുനഃപരിശോധനാ ഹരജിക്ക് അവസരം നൽകാതെയുമാണ് ഇത്തരത്തിൽ തീരുമാനം ഉണ്ടായതെന്ന് കുറ്റാരോപിതരുടെ അഭിഭാഷകനായ ഖാലിദ് അലി പ്രതികരിച്ചു.
ഭീകരപട്ടികയിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുകയും ഇവരുടെ യാത്രകൾ വിലക്കുകയും ചെയ്യും. മുർസി സർക്കാറിനെ അട്ടിമറിച്ച പട്ടാള ഭരണകൂടം പൊതു പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ അടക്കം ആയിരക്കണക്കിന് മുർസി അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു.