ലോക്ക്ഡൗണിൽ ലണ്ടൻ തെരുവുകൾ കീഴടക്കി മാനുകൾ
text_fieldsലണ്ടൻ: കോവിഡ് 19 മഹാമാരിയെ ഭയന്ന് ലോക പ്രശസ്ത നഗരങ്ങളെല്ലാം ആളും അനക്കവുമില്ലാതെ നിശ്ചലമായിരിക്കുകയാണ് . മനുഷ്യനൊഴിഞ്ഞ ചില തെരുവുകൾ മൃഗങ്ങൾ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യ ത്തിലൂടെ നാം കടന്നുപോകുമ്പോൾ ഫാൻറസി കഥകൾ പോലുള്ള വാർത്തകളാണ് ചിലയിടങ്ങളിൽ നിന്നും വരുന്നത്.
കൊറോണ വ ൈറസ് വ്യാപനത്തിനെതിരെ പൊരുതുന്ന യു.കെ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരങ്ങൾ ദിനേന വന്നുപോകുന്ന ലണ്ടൻ തെരുവും ഇപ്പോൾ മരുഭൂമി കണക്കെ നിശ്ചലമാണ്. ഇൗ തക്കം മുതലെടുത്ത് ഒരു കൂട്ടം മാനുകൾ തെരു വുകൾ കീഴടക്കി. കിഴക്കൻ ലണ്ടനിലെ കൂറ്റൻ കെട്ടിടങ്ങളും പുൽമൈതാനികളുമുള്ള തെരുവിലാണ് മാനുകൾ സ്വൈര്യ വിഹാരം ന ടത്തുന്നത്.
1000 വർഷങ്ങളോളം അവരുടെ സ്വന്തമായിരുന്ന ഹാരോൾഡ് കുന്നുകൾ ഇപ്പോൾ പട്ടണമായി മാറിയതോടെ അടുത് ത എസ്റ്റേറ്റിലെ ഡാഗ്നം പാർക്കിലേക്ക് കുടിയേറേണ്ടി വന്ന മാനുകളാണ് തങ്ങളുടെ പഴയ തട്ടകത്തിലേക്ക് വിസിറ്റിന് വന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ട്രാഫിക്കും വാഹനങ്ങളും മനുഷ്യരും ഒഴിഞ്ഞതോടെയാണ് പഴയ താമസക്കാർ തിരിച്ചെത്തിയത്.

പട്ടണത്തിലെ പുൽമൈതാനിയിൽ 20ഒാളം മാനുകൾ വിശ്രമിക്കുന്നത് കണ്ട് അന്തം വിട്ടുപോയെന്ന് ഇൗസ്റ്റ് ലണ്ടനിൽ ജോലി ചെയ്യുന്ന ഡീൻ സെറ്റർ പറഞ്ഞു. അവിടെ താമസിക്കുന്നവരിൽ ചിലർ അവരുടെ വളർത്തുനായകളുമായി തെരുവിലെത്തിയിരുന്നു. മാനുകളെ കണ്ട നായകൾ കുരച്ച് ഒച്ചയുണ്ടാക്കിയതൊന്നുമില്ല. എല്ലാം ശാന്തമായിരുന്നു. ആ കാഴ്ചയിലൂടെ ഒരു ദിവസം മനോഹരമായി തുടങ്ങുകയായിരുന്നു "- അദ്ദേഹം പറഞ്ഞു.
"ഞാൻ ആദ്യമായാണ് ഇവിടെ ഇത്രയധികം മാനുകളെ കാണുന്നത്. ഇപ്പോൾ ശബ്ദമൊഴിഞ്ഞത് കൊണ്ടാവാം.. അവിടെയുള്ള പുല്ല് മുഴുവൻ അവർ ആസ്വദിച്ച് കഴിക്കുകയാണ്" -ഡീൻ സെറ്റർ കൂട്ടിച്ചേർത്തു.
മാനുകൾ മാത്രമല്ല ആടുകളും ബ്രിട്ടനിലെ ഏകാന്തമായ തെരുവ് കീഴടക്കിയിരുന്നു. നോർത്ത് വെയിൽസിലെ പട്ടണത്തിൽ 12ഒാളം ആടുകൾ പൊലീസിനുണ്ടക്കിയ തലവേദന ചില്ലറയല്ല. വലിയ കൊമ്പുകളോടുകൂടിയ കൂറ്റൻ ആടുകൾ തെരുവുകളിലൂടെ ഒാടിക്കളിക്കുകയും കൺമുമ്പിൽ കണ്ടെതെല്ലാം നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഒരു തവണ അവർ വന്നയിടത്തേക്ക് തന്നെ തുരത്തിയെങ്കിലും വീണ്ടും വന്ന് തെരുവിൽ കാട്ടിക്കൂട്ടിയ പൊല്ലാപ്പ് തടുക്കാൻ കൂടുതൽ പൊലീസിനെ വരെ വിന്യസിക്കേണ്ടി വന്നു.

നേരത്തെ ബാഴ്സലോണയിൽ കാട്ടുപന്നിയും പാരിസിൽ കാട്ടുതാറാവുകളും നാട്ടിലിറങ്ങിയത് അന്തർദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ചിലിയുടെ തലസ്ഥാനമായ സാൻറിയാഗോയിൽ കാട്ടുപൂച്ചയെയും കണ്ടെത്തിയിരുന്നു. ലോക ജനത നിർബന്ധിത ലോക്ക്ഡൗണിൽ വീട്ടിനുള്ളിൽ കഴിയുമ്പോൾ അവകാശം പറഞ്ഞുകൊണ്ട് പുറത്ത് കാട്ടുമൃഗങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈറസിനെ തുരത്തി പുതിയ ഒരു ദിവസത്തിൽ തെരുവിലേക്കിറങ്ങാൻ വാതിൽ തുറക്കുമ്പോൾ ഏതെങ്കിലും മൃഗത്തെ കണ്ടാൽ അത്ഭുതപ്പെടേണ്ടെന്ന് സാരം.