Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാപ്പി കപ്പ്​ നിലത്തു...

കാപ്പി കപ്പ്​ നിലത്തു വീണു;​ സ്വയം ശുചീകരിച്ച്​  ഡച്ച്​ പ്രധാനമന്ത്രി; വീഡിയോ വൈറൽ

text_fields
bookmark_border
കാപ്പി കപ്പ്​ നിലത്തു വീണു;​ സ്വയം ശുചീകരിച്ച്​  ഡച്ച്​ പ്രധാനമന്ത്രി; വീഡിയോ വൈറൽ
cancel

ഹേഗ്​: പാർലിമ​​​െൻറിൽ വെച്ച്​ അബദ്ധവശാൽ ത​​​​െൻറ കൈയിൽനിന്ന്​ കാപ്പി കപ്പ്​ നിലത്തു വീണപ്പോൾ തറ സ്വയം തുടച്ച്​ വാർത്തയിലിടം നേടിയിരിക്കുകയാണ്​ ഡച്ച്​ പ്രധാനമന്ത്രി മാർക്ക്​ റുട്ട്​. അദ്ദേഹത്തി​​​​െൻറ ശുചീകരണ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്​.

 ഒരു കൈയ്യിൽ ഫയലുകളും മറു​ൈകയ്യിൽ ഒരു ഗ്ലാസ്​ കാപ്പിയുമായി നടന്നു വരുന്ന പ്രധാനമന്ത്രിയുടെ കൈയ്യിൽനിന്ന്​ കാപ്പിയടങ്ങിയ ഗ്ലാസ്​ നിലത്തു വീഴുന്നതും ശുചീകരണ തൊഴിലാളികളോട്​ ആവശ്യപ്പെടാതെ സ്വയം ശുചീകരിക്കുന്നതുമാണ്​ ദൃശ്യത്തിലുള്ളത്​. പ്രധാനമന്ത്രി തറ വൃത്തിയാക്കുന്നതു കണ്ട ശുചീകരണ ​തൊഴിലാളികൾ അദ്ദേഹത്തിനരികിലേക്ക്​ എത്തി കൈയ്യടിച്ച്​ പ്രോത്സാഹിപ്പിക്കുന്നതും മാർക്ക്​ റുട്ട്​ അത്​ ആസ്വദിക്കുന്നതും ദൃശ്യത്തിൽ കാണാം. 

ലോകത്തി​​​​​െൻറ വിവിധ ഭാഗത്തു നിന്നുള്ള നിരവധി പേരാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട്​​ വീഡിയോ പങ്കു വെക്കുന്നത്​. അതേസമയം ഇത്തരം സാഹചര്യത്തിൽ​ ഇന്ത്യൻ രാഷ്​ട്രീയക്കാരനാണെങ്കിൽ ഇത്തരത്തിൽ ചെയ്യുമെന്ന്​ സങ്കൽപിക്കാൻ പോലും സാധിക്കില്ലെന്ന്​ ചിലർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMark RutteDutch PMmalayalam newspm cleans up
News Summary - Dutch PM cleans up after spilling coffee-world news
Next Story