ബ്രിട്ടനിൽ കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ; ലോറിഡ്രൈവർ അറസ്റ്റിൽ
text_fieldsലണ്ടന്‍: ബ്രിട്ടനിലെ എസക്സ് എസ്റ്റേറ്റിൽ കണ്ടെയ്നര്‍ ലോറിയില്‍ ദുരൂഹ സാഹചര്യ ത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ലോറിഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വ ദേശിയുമായ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എസക്സിലെ വാട്ടേര്‍ഗ്ലേഡ് വ്യവസായ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് കൗമാരക്കാരേൻറതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. മനുഷ്യക്കടത്തുസംഘമാണോ ഇതിനു പിറകിലെന്നു പൊലീസ് സംശയിക്കുന്നു. പ്രാദേശിക സമയം പുലർച്ച 1.30ഓടെയാണ് പൊലീസ് സംഘം ലോറി പരിശോധിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
ബള്‍ഗേറിയയില്‍നിന്നുള്ള ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ഹോളിഹെഡ് തുറമുഖം വഴി ബ്രിട്ടനിലെത്തിയത്. മൃതദേഹം കണ്ടെത്തിയ എസക്സില്നിന്ന് 480 കിലോമീറ്ററോളം അകലെ കിടക്കുന്ന ഈ തുറമുഖം അയര്‍ലന്‍ഡില്‍നിന്ന് ബ്രിട്ടനിലേക്കുള്ള പ്രധാന പാതയാണ്. അതിദാരുണമായ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറിഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വ്യവസായ പാര്‍ക്ക് താൽക്കാലികമായി അടച്ചു.
സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും നടുക്കം പ്രകടിപ്പിച്ചു. 2000ത്തിൽ ലോറിയിൽ കുത്തിനിറച്ചുെകാണ്ടുവന്ന 58 ചൈനീസ് കുടിയേറ്റക്കാർ സമാനരീതിയിൽ ശ്വാസംമുട്ടി മരിച്ചിരുന്നു. രണ്ടുപേരെ മാത്രമാണ് രക്ഷിക്കാനായത്. മനുഷ്യക്കടത്തിെൻറ പേരിൽ നെതർലൻഡ്സിൽനിന്നു ലോറിഡ്രൈവറെ ജയിലിലടക്കുകയും ചെയ്തു.