Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ 2021ന്​ മുമ്പ്​ പ്രതീക്ഷിക്കരുതെന്ന്​ ലോകാരോഗ്യ സംഘടന; നേരത്തെ ലഭ്യമാക്കുമെന്ന്​ ചൈന

text_fields
bookmark_border
Dr-Michael-Ryan.jpg
cancel

ജനീവ: കോവിഡ്​ വാക്​സിൻ 2021ന്​ മുമ്പായി പ്രതീക്ഷിക്കേണ്ടതില്ലെന്ന്​ ലോകാരോഗ്യ സംഘടന. വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവ ഉപയോഗിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഡബ്ല്യു.എച്ച്​.ഒ അറിയിച്ചു. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ  വ്യത്യാസമില്ലാതെ ലോകത്താകമാനമുള്ള എല്ലാവര്‍ക്കും ഒരേപോലെ വാക്സിന്‍ ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്കൽ റയാന്‍ വ്യക്​തമാക്കി.

ചൈനയിലെ ഗവേഷകർ വാക്​സിൻ എത്രയും പെട്ടന്ന്​ വിപണിയിൽ എത്തിക്കുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്​. എല്ലാവർക്കും വാക്​സിൻ ലഭിക്കുന്ന വിധത്തിൽ വിതരണം ഉറപ്പാക്കാൻ സംഘടന ശ്രമിക്കുമെന്നും, എന്നാൽ നിലവിൽ വൈറസ്​ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ്​ മുൻതൂക്കം നൽകുന്നതെന്നും മൈക്ക് റയാന്‍ വ്യക്​തമാക്കി. അതേസമയം, അബുദാബിയില്‍ നടക്കുന്ന തങ്ങളുടെ വാക്സി​​െൻറ അവസാനഘട്ട പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന്​ ചൈനീസ് സര്‍ക്കാറി​​െൻറ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whocovid vaccine
News Summary - Dont expect first Covid-19 vaccine until early 2021
Next Story