ഭീമൻ കാരറ്റെന്നു കരുതി കാർ കടിച്ചു തിന്ന കഴുതക്ക് പിഴ
text_fields
ബർലിൻ: കാരറ്റെന്ന് കരുതി ഓറഞ്ച് നിറമുള്ള മക്ലാരൻ സ്പൈഡർ സൂപ്പർ കാറിൽ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതക്ക് 9,000 ഡോളർ ർ പിഴ വിധിച്ച് ജർമൻ കോടതി. കഴുതയുടെ ഉടമയാണ് കാറുടമ മാർക്കസ് സാന്‍ 9,000 ഡോളർ (587786 രൂപ) നൽകേണ്ടത്. വിറ്റസ് എന്ന കഴുതക്കാണ് കാറിെൻറ പെയിൻറ് പോയെന്ന പരാതിയിൽ ജർമനിയിലെ ഗീസൻ കോടതി ശിക്ഷ നൽകിയത്.

കഴിഞ്ഞവർഷം സെപ്റ്റംബർ പതിനഞ്ചിന് ഹെസേ സംസ്ഥാനത്തെ വോഗെൽസ്ബെർഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കുതിരകളെ സൂക്ഷിക്കുന്ന മൈതാനത്തിന് സമീപം പാർക്ക് ചെയ്ത പോയ കാറിെൻറ ബോണറ്റടക്കം കഴുത കടിച്ച് കേടുപാടുണ്ടാക്കുകയായിരുന്നു. കഴുത കുറ്റക്കാരൻ അല്ലെന്നും കാർ അവിടെ പാർക്ക് ചെയ്യരുതായിരുന്നെന്നുമുള്ള ഉടമസ്ഥെൻറ വാദം കോടതി അംഗീകരിച്ചില്ല.
ഓറഞ്ച് നിറമുള്ള കാർ കണ്ടിട്ട് ഭീമൻ കാരറ്റ് ആണെന്ന് തെറ്റിദ്ധരിച്ചതാകും കഴുതയെന്നാണ് പോലീസ് നിഗമനം.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കഴുതയുടെ ഉടമസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
