പാർലമെൻറ് സുരക്ഷക്ക് നായ്ക്കൾ
text_fieldsലണ്ടൻ: ബ്രിട്ടനിൽ ഭീകരവിരുദ്ധ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാർലമെൻറ് കവാടത്തിൽ ആക്രമണ നായ്ക്കളെ വിന്യസിക്കുമെന്ന് അധികൃതർ. പ്രത്യേക പ്രവൃത്തികൾക്കും ആജ്ഞകൾക്കും മാത്രം പ്രതികരിക്കുന്ന നായ്ക്കളെയാകും വിന്യസിക്കുക. ഇവ പരിശീലനം നൽകിയ പൊലീസുകാർക്കൊപ്പമാണുണ്ടാവുക. മാർച്ച് 12ന് പാർലമെൻറ് ഗേറ്റിനു സമീപം ഖാലിദ് മസുദ് എന്നയാൾ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേർ മരിച്ചതിെൻറ പശ്ചാത്തലത്തിലാണ് നീക്കം. നായ്ക്കളെ വിന്യസിക്കുന്നത് സുരക്ഷ അവലോകനത്തിനിടെ പരിഗണിക്കുകയായിരുന്നുവെന്ന് ഹൗസ് ഒാഫ് കോമൺസ് അഡ്മിനിസ്ട്രേഷൻ കമ്മിറ്റി മുൻ ചെയർമാൻ സർ പോൾ ബെറസ്ഫോർഡ് പറഞ്ഞു. സുരക്ഷക്ക് ശക്തമായ വാഹന അതിർത്തികൾ നിർമിക്കുന്നതടക്കമുള്ള പദ്ധതികൾ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.