ആംസ്റ്റർഡാം: നെതർലൻഡ്സിൽ മൂന്നു പൂച്ചകൾക്കും വളർത്തുനായക്കും കോവിഡ്-19 സ്ഥിരീകരിച്ചു. എട്ടുവയസ് പ്രായമുള്ള നായക്ക് ഉടമയിൽ നിന്നാണ് കോവിഡ് പകർന്നതെന്ന് ഡച്ച് അഗ്രിക്കൾച്ചർ മന്ത്രി കരോള സ്ഷൂട്ടൻ പറഞ്ഞു.
നീർനായ ഫാമിൽ നിന്നാണ് പൂച്ചകൾക്ക് രോഗംപകർന്നത്. നീർനായക്ക് ഏപ്രിലിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങിലും നേരത്തേ രണ്ട് പട്ടികൾക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ബെൽജിയത്തിലും ചൈനയിലും നേരത്തേ വളർത്തു മൃഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നെതർലൻഡ്സിൽ 5643 പേരാണ് കോവിഡ് മൂലം മരിച്ചത്. 43,681 പേർ രോഗബാധിതരാണ്.