Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിൽ നിന്നും...

കോവിഡിൽ നിന്നും പുടിനെ രക്ഷിക്കാൻ തുരങ്കങ്ങൾ നിർമിച്ച്​ റഷ്യ

text_fields
bookmark_border
കോവിഡിൽ നിന്നും പുടിനെ രക്ഷിക്കാൻ തുരങ്കങ്ങൾ നിർമിച്ച്​ റഷ്യ
cancel

മോസ്​കോ: കോവിഡ്​ 19 വൈറസിൽ നിന്നും പ്രസിഡൻറ്​ വ്ലാദിമിർ പുടിനെ സംരക്ഷിക്കാൻ തുരങ്കങ്ങൾ നിർമിച്ചിരിക്കുകയാണ്​ റഷ്യ. മോസ്കോക്ക്​ പുറത്തുള്ള വീട്ടിലും മറ്റൊരിടത്തുമായാണ്​ രണ്ട്​ തുരങ്കങ്ങൾ ഒരുക്കിയിട്ടുള്ളത്​. പുടിനുമായി നേരിട്ട്​ സംസാരിക്കാൻ അവസരം നൽകുന്ന മോസ്​കോക്കടുത്തുള്ള വീട്ടിൽ  ആരെങ്കിലും സന്ദർശനത്തിന്​ എത്തുകയാണെങ്കിൽ പുതിയ ഡിസ്​ഇൻഫെക്ഷൻ തുരങ്കത്തിലൂടെ കടന്നുപോകണമെന്നാണ്​ ഉത്തരവ്​. പുടി​​െൻറ വക്​താവാണ്​ അറിയിപ്പുമായി എത്തിയത്​.

ഇതുമായി ബന്ധപ്പെട്ട്​ വാർത്ത പുറത്തുവിട്ടത്​ റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ആർ.​െഎ.എയാണ്​. പെൻസ ആസ്ഥാനമായ റഷ്യൻ കമ്പനിയാണ്​ തുരങ്കത്തിന്​ പിന്നിൽ. പുടി​​െൻറ ഔദ്യോഗിക വസതിയായ നോവോ–ഒഗർയോവോയിലാണ്​ തുരങ്കം ഉണ്ടാക്കിയിരിക്കുന്നതത്രേ. ഈ തുരങ്കത്തിലൂടെ ആരെങ്കിലും കടന്നുപോവുമ്പോൾ മുകളിൽ നിന്നും ഇരുവശങ്ങളിൽ നിന്നും ദ്രവരൂപത്തിലുള്ള അണുനാശിനി ദേഹത്തേക്ക് സ്​പ്രേ ചെയ്യും. തുരങ്കത്തി​​െൻറ മാതൃകയുടെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടിട്ടുണ്ട്​.

ഏപ്രിൽ മുതൽ പുടിനെ സന്ദർശിക്കാനെത്തുന്നവരെ എല്ലാവരെയും വിശദമായി കൊവിഡ് പരിശോധന നടത്തുന്നുണ്ട്​. അതേസമയം, റഷ്യയിൽ കോവിഡ്​ വ്യാപനം ശമനമില്ലാതെ തുടരുകയാണ്​. പുതിയ 8000ത്തോളം കേസുകൾ അടക്കം ആകെ രോഗികളുടെ എണ്ണം 561,091 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 182 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതോടെ മരണസഖ്യ 7660 ആയി ഉയർന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiavladimir putincovid 19
News Summary - 'Disinfection tunnel' set up to protect Vladimir Putin from coronavirus
Next Story