Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​റ്റിറോയിഡ്​...

സ്​റ്റിറോയിഡ്​ ചികിത്സ കോവിഡ്​ മരണനിരക്ക്​ കുറക്കുന്നതായി പഠനം

text_fields
bookmark_border
സ്​റ്റിറോയിഡ്​ ചികിത്സ കോവിഡ്​ മരണനിരക്ക്​ കുറക്കുന്നതായി പഠനം
cancel

ലണ്ടൻ: വിപണിയിൽ വ്യാപകമായി ലഭ്യമായ ​ഡെക്​സാമെതസോൺ കോവിഡ്​ രോഗികളുടെ  ജീവൻ രക്ഷിക്കാൻ ഏറെ പ്രയോജനപ്പെടുന്നതായി ബ്രിട്ടനിൽ നടന്ന പഠനം. വ​​​െൻറിലേറ്റർ സഹായവും ഒാക്​സിജൻ വിതരണവും ആവശ്യമായ രോഗികളിൽ ഈ മരുന്ന്​ പരീക്ഷിച്ചപ്പോൾ മരണ നിരക്ക്​ കുറക്കാനായതായാണ്​ കണ്ടെത്തൽ. 

വ​​​െൻറിലേറ്റർ സഹായം ആവശ്യമായി വരുന്ന കോവിഡ്​ രോഗികളിൽ പകുതി പേരും മരിക്കുന്നതായാണ്​ കണക്ക്​. ഡെക്​സാമെതസോൺ പരീക്ഷിച്ചപ്പോൾ മരണ മരണനിരക്ക്​ മൂന്നിൽ ഒന്നായി കുറഞ്ഞു. ബ്രിട്ടനിൽ 5000 പേരെയെങ്കിലും ഈ മരുന്ന്​ കൊണ്ട്​ രക്ഷിക്കാനായതാണ്​ ഗവേഷകർ പറയുന്നത്​.  ബ്രിട്ടനിൽ രോഗവ്യാപനം തുടങ്ങിയപ്പോൾ മുതൽ ഡെക്​സമെതസോൺ ഉപയോഗിക്കുന്നുണ്ട്​. 

കോവിഡ്​ ബാധിക്കുന്ന 20 ആളുകളിൽ 19 പേർക്കും ആശുപത്രിയിൽ നിന്നുള്ള ചികിത്സ ആവശ്യമില്ല. ആശുപത്രിയിൽ പ്ര​േവശിപ്പിക്കുന്നവരിൽ ഏറെയും അധികം സങ്കീർണതകൾ ഇല്ലാതെ തന്നെ രോഗം മറികടക്കുന്നു. ശേഷിക്കുന്ന ചെറിയ വിഭാഗത്തിനാണ്​ ഒാക്​സിജൻ, വ​​​െൻറിലേറ്റർ സഹായങ്ങൾ ആവശ്യമായി വരുന്നത്​. ഇവർക്കാണ്​ ഡെക്​സാമെതസോൺ ചികിത്സ പ്രയോജനപ്പെടുന്നത്​. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവർക്ക്​ ഡെക്​സമെതസോൺ ചികിത്സ ആവശ്യമില്ലെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നുണ്ട്​. 

ഒാക്​സ്​ഫോഡ്​ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘമാണ്​ പഠനം നടത്തിയത്​. ആശുപത്രികളിൽ ചികിത്സയിലുള്ള 2000 കോവിഡ്​ രോഗികൾക്ക്​ ഡെക്​സാമെതസോൺ നൽകിയതി​​​​െൻറ ഫലവും ഈ മരുന്ന്​ നൽകാത്ത മറ്റു 4000 കോവിഡ്​ രോഗികളുടെ രോഗാവസ്​ഥയും താരതമ്യം ചെയ്​താണ്​ പഠനം നടത്തിയത്​. 

കോവിഡ്​ മരണനിരക്ക്​ കുറക്കാൻ കഴിഞ്ഞ ഏക മരുന്ന്​ ഡെക്​സാമെതസോണാണെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ പ്രൊഫ. മാർട്ടിൻ ലാൻ​​െഡ്ര പറയുന്നു. പത്ത്​ ദിവസം നീളുന്ന ചികിത്സയാണ്​ രോഗികളിൽ നടത്തിയത്​. 

1960കൾ മുതൽ ചികിത്സാ രംഗത്ത്​ ഉപയോഗിക്കുന്ന മരുന്നാണ്​ ഡെക്​സാമെതസോൺ. സന്ധിവാതം, ആസ്​തമ എന്നിവക്കാണ്​ പ്രധാനമായും ഈ സ്​റ്റിറോയിഡ്​ ഉപയോഗിക്കുന്നത്​്​്​. 

മലേറിയക്ക്​ ഉപയോഗിക്കുന്ന ഹൈഡ്രോക്​സി​േക്ലാറോക്വിൻ, എബോള ചികിത്സയിൽ ഉപയോഗിച്ചിരുന്ന ആൻറിവൈറൽ മരുന്നായ റെംഡിസിവിർ എന്നിവയെല്ലാം കോവിഡ്​ ചികിത്സക്ക്​ പലയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്​. എന്നാൽ, ആ മരുന്നുകളൊന്നും മരണനിരക്ക്​ കുറക്കുന്നതിൽ വിജയിച്ചി​ട്ടില്ലെന്ന്​ ഒാക്​​സ്​ഫോഡിലെ ഗവേഷകർ ചൂണ്ടികാണിക്കുന്നു. ചിലവ്​ കുറഞ്ഞ ഡെക്​സാമെതസോണിന്​ മരണനിരക്ക്​ കുറക്കാനാകുന്നത്​ ദരിദ്ര രാജ്യങ്ങളിൽ രോഗത്തി​​​​െൻറ ആഘാതം കുറക്കാൻ സഹായിക്കും. 
 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronaviruscovid 19corona outbreakdexamethasone
News Summary - Dexamethasone proves life-saving covid drug
Next Story