Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​:...

കോവിഡ്​: ലോകരാജ്യങ്ങൾ ഒറ്റനോട്ടത്തിൽ

text_fields
bookmark_border
covid testing kit
cancel
camera_altrepresentational image

സ്​പെയിനിൽ മരണം 4858 ആയി.
ഇറ്റലിയിൽ മരണം 8215.
ചൈനയിൽ 55​ കേസുകൾ കൂടി സ്​ഥിരീകരിച്ചു. ഇതിൽ 54ഉം പുറത്തുനിന്നെത്തിയവർക്കായതിനാൽ വിദേശസഞ്ചാരികൾക്ക്​ രാജ്യത്ത്​ സമ്പൂർണ വിലക്കും ഏർപ്പെടുത്തി. വൂഹാനിൽ പുതിയ കേസുകളില്ല.
വൈറസ്​ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞതോടെ റഷ്യയിൽ ആളുകൾ വീട്ടിൽ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ നിർദേശം.
കഠിനമായ ദിനങ്ങളാണ്​ വരാനിരിക്കുന്നതെന്ന്​ ​ഫ്രഞ്ച്​ പ്രധാനമന്ത്രി.

ഇറാനിൽ 140 മരണം കൂടി.
മലേഷ്യയിൽ 130 കേസുകൾ കൂടി. വൈറസ്​ ബാധിതരുടെ എണ്ണം 2161 ആയി. മരണം 26.
ഇന്തോനേഷ്യയിൽ 153 കേസുകൾ സ്​ഥിരീകരിച്ചു. 87 മരണവും സ്​ഥിരീകരിച്ചു.
നേപ്പാളിൽ കുട​ുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കാൻ ജർമനി വിമാനമയച്ചു.

ഇസ്രായേലും സമ്പൂർണ അടച്ചുപൂട്ടലിലേക്ക്​.
ആസ്​ട്രേലിയയിൽ മറ്റു രാജ്യങ്ങളിൽ നിന്ന്​ മടങ്ങിയെത്തുന്നവർ​ 14ദിവസം നിരീക്ഷണത്തിൽ.
ഉത്തരകൊറിയയിൽ 2280 ​പൗരൻമാരും രണ്ട്​ വിദേശികളും നിരീക്ഷണത്തിൽ.

അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാമെന്ന യു.എസ്​ നിർദേശം തള്ളി കാനഡ.ദക്ഷിണ കൊറിയയിൽ 91 പുതിയ വൈറസ്​ ബാധിതർ.
ദക്ഷിണാഫ്രിക്കയിൽ ആദ്യമരണം. രാജ്യം സമ്പൂർണ അടച്ചിടലിലേക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world
News Summary - details of covid in different countries
Next Story