Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2020 7:05 AM GMT Updated On
date_range 14 March 2020 7:11 AM GMTആളും ആരവവും നിലച്ച് ഇറ്റാലിയൻ നഗരങ്ങൾ; ചിത്രങ്ങൾ കാണാം
text_fieldsലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പറുദീസയായിരുന്ന യൂറോപ്യൻ നഗരങ്ങൾ കോവിഡ് ഭീതിയിൽ വിജനമായിരിക്കുകയാണ്. ഇറ്റലി , ഫ്രാൻസ്, സ്പെയിൻ, ജർമനി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം വൈറസ് ഭീതിയിൽ പകച്ചതോടെ വൻ തകർച്ചയാണ് വിനോദ സഞ്ചാര മേ ഖല നേരിടുന്നത്.
ശിൽപഭംഗിയും ചരിത്രവും ആധുനികതയുമെല്ലാം മേളിക്കുന്ന ഇറ്റാലിയൻ നഗരങ്ങൾ അക്ഷരാർഥത്തിൽ വിജ നമായിരിക്കുകയാണ്. ചൈനക്ക് പുറത്ത് കോവിഡ് മഹാമാരി ഏറ്റവും നാശംവിതച്ച ഇറ്റലിയിൽ 17,660 പേർക്കാണ് വൈറസ് ബാധിച്ചത്. 1266 പേർ ഇതുവരെ മരിച്ചു. മുഴുവൻ ഇറ്റാലിയൻ പൗരന്മാരോടും വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള ചിത്രങ്ങൾ കാണാം...

ചരിത്രപ്രധാനമായ റോമിലെ കൊളോസിയം ആളൊഴിഞ്ഞ് വിജനമായ നിലയിൽ (ചിത്രം:റോയിട്ടേഴ്സ്)

മിലനിലെ ഡൂമോ ചത്വരം (ചിത്രം:റോയിട്ടേഴ്സ്)

വടക്കൻ ഇറ്റലിയിലെ ചെറുനഗരങ്ങളിലൊന്നായ സാൻ ഫിയാറൊനോയിലേക്കുള്ള വഴി അടച്ച നിലയിൽ (ചിത്രം:റോയിട്ടേഴ്സ്)

മിലനിലെ തിരക്കൊഴിഞ്ഞ നഗരവീഥികൾ (ചിത്രം:റോയിട്ടേഴ്സ്)

കൊഡോനോയിലെ റെയിൽവേ സ്റ്റേഷൻ ആളൊഴിഞ്ഞപ്പോൾ (ചിത്രം:റോയിട്ടേഴ്സ്)

മിലനിലെ സെന്‍റ് അംബ്രോജിയോ ബസിലിക്ക. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇവിടെ പ്രാർഥന നിർത്തി (ചിത്രം:റോയിട്ടേഴ്സ്)

മിലനിലെ ബികോക്ക സർവകലാശാലയിൽ വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ പ്രഫസർ ഓൺലൈനിലൂടെ ക്ലാസ് നൽകുന്നു (ചിത്രം:റോയിട്ടേഴ്സ്)

വെനീസിലെ തിരക്കൊഴിഞ്ഞ വാട്ടർ ബസ്. സാധാരണഗതിയിൽ നിറയെ സഞ്ചാരികളുമായാണ് സർവിസ് നടത്തിയിരുന്നത് (ചിത്രം:റോയിട്ടേഴ്സ്)

വിജനമായ ടാക്സി സ്റ്റാൻഡ് (ചിത്രം:റോയിട്ടേഴ്സ്)

സെന്‍റ് മാർക്സ് ചത്വരത്തിലെ ആളൊഴിഞ്ഞ വഴിയോര റെസ്റ്ററന്‍റ് (ചിത്രം:റോയിട്ടേഴ്സ്)

നേപ്പിൾസിലെ ആളൊഴിഞ്ഞ തെരുവ് (ചിത്രം:റോയിട്ടേഴ്സ്)
Next Story