ഡെൻമാർക് അഴിമതി കുറഞ്ഞ രാജ്യം
text_fieldsലണ്ടൻ: ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യമായി ഡെൻമാർക് തെരഞ്ഞെടുക്കപ്പെട്ടു. നൂറിൽ 88 പോയൻറാണ് ഡെൻമാർകിന് ലഭിച്ചത്. ന്യൂസിലൻഡിനാണ് രണ്ടാം സ്ഥാനം. സ്വിറ്റ്സർലൻഡ് പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. ട്രാൻസ്പരൻസി ഇൻറർനാഷനൽ തയാറാക്കിയ അഴിമതി അവലോകന സൂചിക അനുസരിച്ചാണ് റാങ്കിങ് നിശ്ചയിച്ചത്. 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
സിംഗപ്പൂരും ഫിൻലൻഡും സ്വീഡനും റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. നോർവേയും നെതർലൻഡ്സും കാനഡയും ലക്സംബർഗും കൂടി ഉൾപ്പെടുന്നതാണ് ആദ്യ പത്തു റാങ്കുകാർ. എന്നാൽ, ജർമനി (11), ബ്രിട്ടൻ (11), ഓസ്ട്രിയ, ഐസ്ലൻഡ്, ബെൽജിയം, എസ്തോണിയ, അയർലൻഡ്, ആസ്ട്രേലിയ, ഹോങ്കോങ്, ജപ്പാൻ (18) എന്നീ രാജ്യങ്ങളാണ് ആദ്യ 20ൽ ഇടം പിടിച്ചതെങ്കിൽ ഫ്രാൻസ്, യു.എസ് എന്നീ രാജ്യങ്ങൾ 21ഉം 22ഉം സ്ഥാനങ്ങളിലാണ്. ഇന്ത്യ 78ാമതാണ്. പാകിസ്താൻ 117ാം സ്ഥാനത്തും. സോമാലിയയാണ് അഴിമതിയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ (180).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
