കോവിഡ്: സ്പെയിനിലെ മരണസംഖ്യ 10000 കടന്നു
text_fieldsമാഡ്രിഡ്: സ്പെയിനിൽ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണങ്ങളാണ് സംഭവി ച്ചത്. ഇവിടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,000 കടന്നിട്ടുണ്ട്.
അതേസമയം, കോവിഡിന്റെ വ്യാപനവും മ രണനിരക്കും നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും വർധനവ് നിലച്ചിട്ടുണ്ട്. നേരിയ തോതിൽ ഗ്രാഫ് താഴേക്ക് വരുന്നതിന്റെ സൂചനകളാണ് ഉള്ളതെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത് തുടങ്ങിയ കോവിഡ് 19 വൈറസ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ വലിയ ദുരന്തമായി മാറിയിട്ടുണ്ട്. ലോകത്താകെ 9.3 ലക്ഷം ആളുകൾക്ക് ബാധിക്കുകയും 45,000 ആളുകളുടെ ജീവനെടുക്കുകയും ചെയ്തെന്നാണ് ഒൗദ്യോഗിക കണക്ക്. അതേസമയം, ആദ്യം രോഗം റിപ്പോർട്ട് ചെയ്ത ചൈന യഥാർഥ കണക്ക് പുറത്ത് വിട്ടിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.