മൊണാലിസയുടെ പുഞ്ചിരിയിൽ തെളിഞ്ഞത് അടിമ ജീവിതത്തിന്റെ വേദന
text_fieldsലണ്ടൻ: ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാതചിത്രമായ മൊണാലിസയുടെ നിഗൂഢപുഞ്ചിരിയിൽഅടിമ ജീവിതത്തിെൻറ വേദനയെന്ന് പുതിയ പഠനം. മാർട്ടിൻ കെംപ്, ജൂസെപ്സ് പല്ലാൻറി എന്നിവർ ചേർന്നെഴുതിയ മൊണാലിസ-ജനങ്ങളും ചിത്രവും എന്ന പുസ്തകത്തിലാണ് മൊണാലിസയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ലിസ ജെറാർദിനിയെയാണ് ഡാവിഞ്ചി, ചിത്രത്തിന് മാതൃകയാക്കിയിരിക്കുന്നത്. 1479ൽ ഫ്ലോറൻസിലാണ് ലിസ ജെറാർദിനി ജനിച്ചത്.
30 വയസ്സുള്ള വിഭാര്യനായ അടിമവ്യാപാരി ഫ്രാൻസെസ്കോ ഡെൽ ജിയോകോണ്ടോയെ 15ാം വയസ്സിൽ ജെറാർദിനി വിവാഹം ചെയ്തു. ജിയോകോണ്ടോ നിരവധി പെൺകുട്ടികളെ അടിമകളാക്കിവെച്ചിരുന്നു. പിതാവ് ക്രിസ്ത്യാനികളാക്കിയ അടിമസ്ത്രീകളുടെ കൂടെയാണ് ചെറുപ്പം മുതൽ ജിയോകോണ്ടോ ജീവിച്ചത്. പിതാവിെൻറ മരണശേഷം അടിമകളെ വാങ്ങുന്നത് ജിയോകോണ്ടോയുടെ ഉത്തരവാദിത്തമായി.
ഉത്തരാഫ്രിക്കയിൽ നിന്ന് നിരവധി പെൺകുട്ടികളെ കൊണ്ടുവരുകയും മതപരിവർത്തനം നടത്തുകയും ചെയ്തു. ഇങ്ങനെ ജിയോകോണ്ടോ മതപരിവർത്തനം ചെയ്ത പെൺകുട്ടികളുടെ പേരുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാവിഞ്ചിയുെട അഭിഭാഷകനായ പിതാവിെൻറ കക്ഷിയായിരുന്നു ജിയോകോണ്ടോ. എന്നാൽ, ജെറാർദിനിയുമായി എങ്ങനെയാണ് ഡാവിഞ്ചി ബന്ധം സ്ഥാപിച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. 1503ലാണ് ഡാവിഞ്ചി മൊണാലിസ വരക്കാൻ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
