Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാധ്യമപ്രവർത്തക​യുടെ...

മാധ്യമപ്രവർത്തക​യുടെ കൊലപാതകം: മാൾട്ട പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

text_fields
bookmark_border
josph-muscat
cancel

ലണ്ടൻ: മാധ്യമപ്രവർത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ മാൾട്ടയിൽ പ്രക്ഷോഭം ശക്​തമാകുന്നതിനിടെ രാജി പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി. ജനുവരി 12ന്​ സ്ഥാനമൊഴിയുമെന്ന്​ പ്രധാനമന്ത്രി ജോസഫ്​ മസ്​കറ്റ്​ പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് ഭരണകക്ഷിയായ​ ലേബർപാർട്ടി തുടക്കം കുറിച്ചു.

2017ൽ കാർബോംബ്​ സ്​ഫോടനത്തിൽ അഴിമതി-വിരുദ്ധ മാധ്യമപ്രവർത്തകയായ ഡാഫനെ കറൗന ഗാലിസിയ കൊല്ലപ്പെട്ടതോടെയാണ്​ മാൾട്ടയിൽ സർക്കാറിനെതിരായ പ്രക്ഷോഭം തുടങ്ങിയത്​. സംഭവത്തിൽ, മാൾട്ട സർക്കാറിലെ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അറസ്​റ്റിലായിരുന്നു.

2020 ജനുവരി 12ന്​ രാജിവെക്കുമെന്ന്​ പ്രസിഡൻറിനെ അറിയിച്ചിട്ടുണ്ട്​. ലേബർപാർട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കും. അടുത്ത ഒരു മാസത്തിനകം പുതിയ ​പ്രധാനമന്ത്രിയെ ലേബർ പാർട്ടി കണ്ടെത്തുമെന്നും മസ്​കറ്റ്​ പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ ഞായറാഴ്​ചയും തലസ്ഥാനമായ വലേറ്റയിൽ പ്രക്ഷോഭം നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMaltamalayalam newsDaphne Caruana GaliziaJoseph Muscat
News Summary - Daphne Caruana Galizia case: Malta PM Joseph Muscat to resign-World news
Next Story