Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെക് റിപ്പബ്ലിക് ആശുപത്രിയിൽ വെടിവെപ്പ്; ആറു മരണം
text_fieldsbookmark_border
പരഗ്വേ: ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ നഗരത്തിൽ ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ െകാല്ലപ്പെട്ടു. ആക്രമി പിന്നീട് സ്വയം വെടിവെച്ചു മരിച്ചു. ഇയാളുടെ മൃതദേഹം കാറിൽ കണ്ടെത്തി. ആശുപത്രിയിലെ രോഗിയായിരുന്നു ആക്രമി എന്നാണ് കരുതുന്നത്. ആക്രമണകാരണം വ്യക്തമല്ല.
ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തുനിന്നവർക്കുനേരെ ചുവന്ന ജാക്കറ്റ് ധരിച്ചെത്തിയ ആൾ മുന്നറിയിപ്പില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവശേഷം ആശുപത്രി അടച്ചു. രാജ്യത്ത് തോക്ക് കൈവശംവെക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആക്രമണം.
Next Story
