Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഞ്ചി​ലൊ​ന്ന്​...

അ​ഞ്ചി​ലൊ​ന്ന്​ പേ​ർ​ക്കും  പീ​ഡ​നം; ​സ്​​ത്രീ​ക​ളെ നോ​വി​ച്ച്​ സൈ​ബ​ർ ലോ​കം

text_fields
bookmark_border
cyber attack
cancel

ല​ണ്ട​ൻ: കു​ടും​ബ​ത്തി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്​​ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന വാ​ർ​ത്ത​ക​ൾ​ക്ക്​ പു​തു​മ​യി​ല്ല. എ​ന്നാ​ൽ, സൈ​ബ​ർ ലോ​ക​വും അ​വ​ർ​ക്ക്​ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഏ​റെ ദു​ര​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്നു​​വെ​ന്ന​താ​ണ്​ പു​തി​യ വി​വ​രം. ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പു​റ​ത്തു​വി​ട്ട​ത​നു​സ​രി​ച്ച്​ അ​ഞ്ചി​ൽ ഒ​ന്ന്​ സ്​​ത്രീ​ക​ളും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സൈ​ബ​ർ ലോ​ക​ത്ത്​ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​വു​ന്നു. എ​ട്ട്​ പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ 4000ത്തോ​ളം സ്​​ത്രീ​ക​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ​യാ​ണ്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്.  ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ളു​ടെ ഇ​ര​ക​ൾ ആ​ണ് ഇ​തി​ൽ കൂ​ടു​ത​ൽ​പേ​രും. വം​ശീ​യ, ലൈം​ഗി​ക, സ്വ​വ​ർ​ഗ​പ​ര​മാ​യ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ട​താ​യി 60 ശ​ത​മാ​നം പേ​രും പ​ങ്കു​വെ​ച്ചു. 

സ്​​ത്രീ​ക​ൾ​ക്കു​നേ​രെ വി​ഷം വ​മി​ക്കു​ക​യും അ​വ​രെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ലോ​ക​മാ​യി ഇ​ൻ​റ​ർ​നെ​റ്റ്​ മാ​റി​യി​രി​ക്കു​ന്നു. ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ഇ​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​തി​വാ​ണ്. സ്​​ത്രീ​ക​ളെ ഉ​ന്ന​മി​ട്ടു​കൊ​ണ്ടു​ള്ള ഒാ​ൺ​ലൈ​ൻ അ​തി​ക്ര​മ​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ്​ ഇൗ ​സ​ർ​വേ​യെ​ന്ന്​ ആം​ന​സ്​​റ്റി​യു​ടെ സാ​േ​ങ്ക​തി​ക- മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം ഗ​വേ​ഷ​ക​യാ​യ അ​സ്​​മി​ന ധോ​റി​യ പ​റ​യു​ന്നു. 

ഇ​ത്ത​രം ദു​ര​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ സ്​​ത്രീ​ക​ൾ പി​ന്നീ​ട്​ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കാ​ൻ​ത​ന്നെ ഭ​യ​പ്പെ​ടു​ന്നു. പ​ല​രു​ടെ​യും സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ ഫോ​േ​ട്ടാ​ക​ളും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും ഒാ​ൺ​ലൈ​നു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു. ​പ്ര​മു​ഖ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്​​ബു​ക്കും ട്വി​റ്റ​റും ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ളെ ഇ​ര​ക​ൾ​ക്ക്​ തൃ​പ്​​തി​ക​ര​മാ​വു​ന്ന രൂ​പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ലെ​ന്ന്​ സ​ർ​വേ​യി​ൽ വെ​ളി​പ്പെ​ട്ട​താ​യും ധോ​റി​യ പ​റ​യു​ന്നു.   


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnestyCyber Attackattack against womenworld newsmalayalam newscyber bulling
News Summary - cyber attack against women- World news
Next Story