Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണ വൈറസിൽ നിന്ന്​...

മരണ വൈറസിൽ നിന്ന്​ രക്ഷതേടി ലോകം

text_fields
bookmark_border
COVID
cancel

കോവിഡ്​-19 എന്ന മരണ വൈറസ്​ പതിനായിരത്തിലേറെ ജീവനുകളെടുത്തതോടെ ലോകം അതിജാഗ്രതയിൽ. രണ്ടരലക്ഷം പേരിൽ വ ൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. ചൈനയിൽ പുതുതായി മൂന്നു​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു. സ്​പെയിനിൽ 171ഉം. ​യു .കെയിൽ പുതിയ മരണം ഇല്ല. കോവിഡ്​ ബാധിച്ച്​ 144 പേരാണ്​ രാജ്യത്ത്​ മരിച്ചത്​.

യൂറോപ്പിൽ മരണം 5000 ആയി. സ്​പെയിനിൽ 24മണിക്കൂറിനിടെ 235പേർ കൂടി മരിച്ചു. ഇതോടെ മരണനിരക്ക്​ 1002 ആയി.വിരമിച്ച 65,000 ഡോക്​ടർമാരോടും നഴ്​സുമാരോടും ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട്​ ബ്രിട്ടീഷ്​ സർക്കാർ കത്തയച്ചു.

ഇറ്റലിയിൽ വിദേശകപ്പലുകൾ നങ്കൂരമിടുന്ന തുറമുഖങ്ങൾ അടച്ചു. ഇറ്റാലിയൻ കപ്പലുകളും ഗതാഗതം നിർത്തിവെച്ചു. യാത്രക്കാരെയും ജീവനക്കാരെയും വൈറസ്​ പരിശോധനക്ക്​ വിധേയമാക്കാനായി കടലിലുള്ള കപ്പലുകൾ തിരിച്ചുകൊണ്ടുവരാനും ശ്രമം തുടങ്ങി. ഇറ്റാലിയൻകപ്പലായ ഡയമണ്ട്​ പ്രിൻസസ്​ ജപ്പാൻതുറമുഖത്ത്​ നിരീക്ഷണത്തിലാണ്​. ഫലം നെഗറ്റിവ്​ ആയവരോടും നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യനില പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്​. ഏപ്രിൽ മൂന്നു വരെ നിയമം കർശനമായി പാലിക്കണം.

റഷ്യയിൽ ടാക്​സി ഡ്രൈവർമാർ മാസ്​ക്​ ധരിക്കുന്നുണ്ടോ എന്നും വാഹനങ്ങൾ കൃത്യമായി അണുമുക്തമാക്കുന്നുണ്ടോ എന്നും​ പരിശോധിക്കാൻ ട്രാഫിക്​ പൊലീസിന്​ നിർദേശമുണ്ട്​.

നിലവിൽ 100 പോസിറ്റിവ്​ കേസുകളാണ്​ റഷ്യയിലുള്ളത്​. ഒരു മരണവും റിപ്പോർട്ട്​ ചെയ്​തിരുന്നു. ആളുകൾ കൂടിച്ചേരുന്നതും കടക​േമ്പാളങ്ങൾതുറക്കുന്നതും വിലക്കിയിട്ടുണ്ട്​. അടുത്ത മാസവും ഇതു തുടരുമെന്ന്​ പ്രധാനമന്ത്രി യൂസെപ്പെ കോണ്ടെ അറിയിച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉള്ളത്​ ഇറ്റലിയിലാണ്​-1,20,000.

അതിനിടെ വൈറസിനെ പ്രതിരോധിക്കാൻ ​ലോകരാജ്യങ്ങൾ ഒന്നിച്ചതോടെ ഓഹരിവിപണികളിലും ഉണർവ്​ പ്രകടമായി. ഏഷ്യൻ ഓഹരി വിപണി നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. എണ്ണവിലയും വർധിച്ചു. ബാങ്ക്​ ഓഫ്​ ഇംഗ്ലണ്ട്​ പലിശനിരക്ക്​ കുറച്ചു. വൈറസിൽ വലയുന്നവർക്ക്​ യൂറോപ്പും യു.എസും സാമ്പത്തിക പദ്ധതികളും പ്രഖ്യാപിച്ചു.

കർശന നടപടികളുമായി യു.എസ്​
കഴിഞ്ഞാഴ്​ചയോടെയാണ്​ വൈറസ്​ യു.എസിൽ വ്യാപകമായി പ്രചരിച്ചത്​. 50 സംസ്​ഥാനങ്ങളിലായി15,000ത്തോളം കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 217 പേർ മരിച്ചു. കോവിഡ്​-19നെ ആദ്യം കാര്യമാക്കാതിരുന്നു യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപ്​ പിന്നീട്​ അതിനെതിരെ പൊരുതാൻ ആഹ്വാനം ചെയ്​തു. അതിർത്തികൾ അടച്ചും ആൾക്കൂട്ടങ്ങളെ നിരോധിച്ചുമാണ്​ യു.എസ്​ പ്രതിരോധ നടപടികൾ സ്വീകരിച്ചത്​. സ്​കൂളുകളും ബിസിനസ്​ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്​.

കാലിഫോർണിയ അടച്ചു
ഇറ്റലിയിൽ മരണനിരക്ക്​ ഭീതിദമായ രീതിയിൽ വർധിച്ച സാഹചര്യത്തിൽ കാലിഫോർണിയ നഗരം അടക്കാൻ ഗവർണർ ഗാവിൻ ന്യൂസം ഉത്തരവിട്ടു. വീട്ടിൽനിന്ന്​ പുറത്തിറങ്ങരുതെന്നാണ്​ ജനങ്ങൾക്ക്​ നൽകിയ നിർദേശം. നാലുകോടിയാണ്​ നഗരത്തിലെ ജനസംഖ്യ. നേരത്തേ വൈറസിനെ പ്രതിരോധിക്കാൻ 2.52 കോടി ഡോളർ ആവശ്യപ്പെട്ട്​ ഗവർണർ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ കത്തെഴുതിയിരുന്നു.

വൈറസ്​ പ്രതിരോധ നടപടികളുടെ ഭാഗമായി യു.എസ്​-മെക്​സിക്കോ അതിർത്തി അടക്കും. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ ഇതുസംബന്ധിച്ച്​ ചർച്ച നടത്തി. നേരത്തേ യു.എസ്​-കാനഡ അതിർത്തി അടച്ചിരുന്നു. നിലവിൽ യൂറോപ്പിൽനിന്നും ബ്രിട്ടൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്കും യു.എസിൽ പ്രവേശിക്കാൻ വിലക്കുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world news
News Summary - covid updates
Next Story