പുതുപ്രതീക്ഷ ഇവരുടെ അതിജീവനം
text_fieldsറോം: കോവിഡ് ഭീതിക്കിടയിൽ പുതുപ്രതീക്ഷയായി രോഗത്തെ തോൽപിച്ച മൂന്നുപേർ. ഇറ്റലിയിൽ കോവിഡിനെ ചെറുത്തുതോ ൽപിച്ച് രണ്ടുമാസം പ്രായമുള്ള കുഞ്ഞ്. കുഞ്ഞിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായാണ് ഇറ്റാലിയൻ മാധ ്യമങ്ങളുടെ റിപ്പോർട്ട്. മാർച്ച് 18നാണ് കോവിഡ് ലക്ഷണങ്ങളുമായി കുഞ്ഞിനെയും ന്യൂമോണിയയുമായി അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും ഈ കുഞ്ഞാണ്.
ഇറ്റലിയിൽ 103 വയസ്സുള്ള മുത്തശ്ശിയും കോവിഡിനെ അതിജീവിച്ചു. ധൈര്യവും വിശ്വാസവുമാണ് രോഗമുക്തി നേടാൻ സഹായിച്ചത്. രോഗം ബാധിച്ചവർ തളരരുത്. താൻ സുഖമായിരിക്കുന്നതായും ടി.വി കാണുകയും പത്രം വായിക്കുകയും ചെയ്യുന്നതായും ആഡ സനുസ്സോ പറഞ്ഞു.ഇറ്റലിക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ മുത്തശ്ശിയുടെ അതിജീവനം.
രോഗം ബാധിച്ച സമയത്ത് ഭക്ഷണമേ കഴിക്കില്ലായിരുന്നു. എല്ലായ്പ്പോഴും ഉറക്കമായിരുന്നുവെന്ന് ആഡയെ ചികിത്സിച്ച ഡോക്ടർ പറയുന്നു. പിന്നീടവർ കണ്ണുതുറന്നു. ഇരിക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്തു. വീണ്ടും പരിശോധന ഫലം വരേണ്ടതിനാൽ ഐസൊലേഷനിലാണ് ആഡ. മുമ്പ് ടെക്സ്റ്റയിൽ വ്യവസായിയായിരുന്നു ഇവർ.
നെതർലൻഡ്സിൽ 107കാരി കോവിഡ് മുക്തയായി. രോഗബാധയിൽ നിന്ന് മുക്തി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കൊർണീലിയ റാസ്. മാർച്ച് 17ന് 107ാം ജന്മദിനത്തിലാണ് ഈ മുത്തശ്ശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.