കോവിഡ് മരണം; ചൈനയെ മറികടന്ന് ഇറ്റലി
text_fieldsറോം: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇറ്റലി. 3405 പേരാണ് ഇറ്റലിയിൽ മരിച്ചത്. 24 മണിക്കൂറിനുള്ളിൽ മാത്രം 427 പേർ മരിച്ചു. കോവിഡിന്‍റെ പ്രഭവകേന്ദ്രമായി കരുതുന്ന ചൈനയിൽ ആകെ 3245 പേരാണ് മരിച്ചത്.
ഇറ്റലിയിൽ സ്ഥിതി അത്യന്തം ഗുരുതരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 5322 പുതിയ കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ആകെ വൈറസ് ബാധിതരുടെ എണ്ണം 41,035 ആയി.
യൂറോപ്പിലെ മറ്റ് രാഷ്ട്രങ്ങളിലും ഗുരുതരാവസ്ഥയാണ്. സ്പെയിനിൽ 803 പേർ മരിച്ചു. ജെർമനി-43, ഫ്രാൻസ്-264, യു.കെ-137, സ്വിറ്റ്സർലൻഡ്-41, നെതർലൻഡ്സ്-71 എന്നിങ്ങനെയാണ് മരണനിരക്ക്.
യു.എസിൽ 11,355 പേർക്ക് കോവിഡ് ബാധിച്ചു. 171 പേരാണ് ഇവിടെ മരിച്ചത്.
അതേസമയം, വൈറസ് ബാധയിൽ നിന്ന് തിരിച്ചുവരുന്ന ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞു. 34 പുതിയ കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. എട്ട് പേരാണ് മരിച്ചത്. 80,938 പേർക്ക് കോവിഡ് ബാധിച്ചതിൽ 70,420 പേരും രോഗമുക്തി നേടി.