ബോറിസ് ജോൺസെൻറ നില മെച്ചപ്പെട്ടു
text_fieldsലണ്ടൻ: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ നില മെ ച്ചപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി മുഴുവൻ അദ ്ദേഹം ഇൻറൻസീവ് കെയർ യൂനിറ്റിലായിരുന്നു. ശ്വാസതടസ്സമനുഭവപ്പെട്ടതിനാൽ ഓക്സിജൻ നൽകിയതായും സെൻറ് തോമസ് ആശുപത്രി അധികൃതർ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി വെൻറിലേറ്ററിലാണെന്ന റിപ്പോർട്ട് സർക്കാർ തള്ളി. ഇപ്പോൾ മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി.
ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജോൺസൺ പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് എലിസബത്ത് രാജ്ഞി ആശംസിച്ചു. ജോൺസെൻറ അഭാവത്തിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റഅബിനാണ് ചുമതല. കുടുംബത്തിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മന്ത്രി മൈക്കിൾ ഗോവ് ഐസൊലേഷനിലാണ്. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് 66000 ആളുകൾ മരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനകം തന്നെ മരണസംഖ്യ 5000 കടന്നിട്ടുണ്ട്.