ഓക്സ്ഫഡ് വികസിപ്പിച്ച വാക്സിൻ ഇന്നു മുതൽ മനുഷ്യരിൽ പരീക്ഷിക്കും
text_fieldsലണ്ടൻ: ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ ഇന്നു മുതൽ മനുഷ്യരിൽ പരീക്ഷിക്കും. പരീക് ഷണം വിജയകരമായാൽ ബ്രിട്ടീഷുകാർക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് അതിവേഗ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി ഹാൻകോക്ക് പറഞ്ഞു.
ബ്രിട്ടനിൽ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലും ഇംപീരിയൽ കോളജിലും കോവിഡ് വാക്സിനായി ഗവേഷണം നടക്കുന്നുണ്ട്. വാക്സിൻ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും സർക്കാർ അന്വേഷിക്കുന്നുണ്ടെന്ന് ഹാൻകോക്ക് പറഞ്ഞു.
കോവിഡ് വാക്സിൻ ഗവേഷണങ്ങൾക്കായി 420 കോടിയോളം രൂപയാണ് ഇരു സ്ഥാപനങ്ങൾക്കും സർക്കാർ അനുവദിച്ചിട്ടുള്ളത്. പരീക്ഷണം വിജയകരമായാൽ കുത്തിവെപ്പ് ഉൽപാദനത്തിനും സർക്കാർ പണം മുടക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.