വരുതിയിലാകാതെ കോവിഡ്; രോഗം പടരുന്നത് കാട്ടുതീ പോലെ. രോഗബാധിതർ ആറേ കാൽ ലക്ഷം
text_fieldsറോം: കോവിഡ് രോഗം പടരലും മരണവും കണ്ട് ലോകം അങ്കലാപ്പിൽ. അമേരിക്കയും യു.കെയും അടക്കമുള്ള വികസിത രാജ്യങ്ങളെ, അവിടുത്തെ പുകൾപെറ്റ ചികിത്സ രീതിയെ ഒക്കെ വെല്ലുവിളിച്ചാണ് രോഗവ്യാപനവും മരണനിരക്കും കുതിച്ചുയരുന്നത്. ആറേ കാൽ ലക്ഷമാണ് ആഗോളതലത്തിലെ രോഗബാധിതരുടെ എണ്ണം. പിടിത്തം തരാതെ തുടരുന്ന മരണക്കണക്ക് 29,000 പിന്നിട്ടു.
രോഗവ്യാപനത്തിൽ ഒന്നാമതെത്തിയ അമേരിക്കയിൽ 1.04 ലക്ഷമാണ് രോഗബാധിതർ. മരിച്ചവർ 1,704. അമേരിക്കയിൽ രോഗം ഭേദമായവർ വെറും 2,525. പേടിക്കാനുണ്ടെന്നുതന്നെയാണ് കണക്കുകൾ നൽകുന്ന സൂചന. 606 പേരുടെ മരണവും അര ലക്ഷത്തിനടുത്ത് രോഗബാധിതരുമുള്ള ന്യൂയോർക്കാണ് അമേരിക്കയിലെ പ്രേതനഗരം. 8,825 പേരെ രോഗം ബാധിച്ച ന്യൂജഴ്സിയിൽ 108 പേരാണ് മരിച്ചത്. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് കാലിഫോർണിയയിൽ രോഗവ്യാപനവും മരണവും കൂടുകയാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ട്രംപ് ഭരണകൂടം ഭഗീരഥ പ്രയത്നം നടത്തുന്നുണ്ടെങ്കിലും ക്രിയാത്മകമായി പ്രതികരിക്കാൻ വൈകിയതിെൻറ ദോഷമാണ് ഇേപ്പാൾ അനുഭവിക്കുന്നതെന്നാണ് വിമർശനം.