Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോ​വി​ഡ്​-19:...

കോ​വി​ഡ്​-19: ഫ്രാ​ൻ​സി​ൽ ഒ​രു മ​ര​ണം

text_fields
bookmark_border
france-covid
cancel

പാ​രി​സ്​: ചൈ​ന​യി​ൽ​നി​ന്ന്​ തു​ട​ങ്ങി ലോ​ക​മെ​മ്പാ​ടും ഭീ​തി​വി​ത​ച്ച കോ​വി​ഡ്​-19 വൈ​റ​സ്​ ബാ​ധി​ച്ച് ​ ഫ്രാ​ൻ​സി​ൽ ഒ​രു മ​ര​ണം. കോ​വി​ഡ്​ ബാ​ധി​ച്ച്​ ഫ്ര​ഞ്ച്​ പൗ​ര​ൻ മ​രി​ക്കു​ന്ന ആ​ദ്യ സം​ഭ​വ​മാ​ണി​തെ​ന്ന് ​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി ​ലെ​ത്തി​ച്ച​യാ​ളാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​പ​മേ​ധാ​വി ജെ​റോം സോ​ള​മ​ൻ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി മ​ധ്യ​ത്തി​ൽ രോ​ഗം ബാ​ധി​ച്ച 80കാ​ര​നാ​യ ചൈ​നീ​സ്​ വി​നോ​ദ​സ​ഞ്ചാ​രി ഫ്രാ​ൻ​സി​ൽ മ​രി​ച്ചി​രു​ന്നു.

ഇ​റ്റ​ലി, ഇ​റാ​ൻ, കൊ​റി​യ സ​ന്ദ​ർ​ശ​നം: മു​ന്ന​റി​യി​പ്പുമായി റ​ഷ്യ​

മോ​സ്​​കോ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഇ​റ്റ​ലി, ഇ​റാ​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നെ​തി​രെ പൗ​ര​ന്മാ​ർ​ക്ക്​ റ​ഷ്യ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ്​​ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കും​വ​രും ഈ ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന്​ ഉ​പ​ഭോ​ക്തൃ സു​ര​ക്ഷ അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്​​ച നി​ർ​ദേ​ശി​ച്ചു. വൈ​റ​സ്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തേ​ത​ന്നെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

വൈ​റ​സ്​ ബാ​ധ​യെ തു​ട​ർ​ന്ന്​ ജ​പ്പാ​നി​ൽ ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലാ​യ ഡ​യ​മ​ണ്ട്​ പ്രി​ൻ​സ​സി​ൽ​നി​ന്ന്​ എ​ട്ടു റ​ഷ്യ​ക്കാ​രെ രാ​ജ്യ​ത്ത്​ തി​രി​ച്ചെ​ത്തി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ പു​റ​മെ രാ​ജ്യ​ത്തെ​ത്തി​യ ര​ണ്ടു​ ചൈ​നീ​സ്​ പൗ​ര​ന്മാ​ർ​ക്കും വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.

ദ. ​കൊ​റി​യ​യി​ലു​ള്ള യു.​എ​സ്​ സൈ​നി​ക​ന്​ കോ​വി​ഡ്​

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക​ന്​ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. കൊ​റി​യ​യി​ൽ വൈ​റ​സ്​ ബാ​ധി​ത​ർ ഏ​റെ​യു​ള്ള ദ​ഇ​ഗു ന​ഗ​ര​ത്തി​ൽ​നി​ന്ന്​ 30 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക​കേ​ന്ദ്ര​മാ​യ ക്യാ​മ്പ്​ ക​രോ​ളി​ലാ​ണ്​ സൈ​നി​ക​നു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തെ ഏ​കാ​ന്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യി യു.​എ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinafranceCoronavirus
News Summary - covid 19 france death -world news
Next Story