Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ബ്രിട്ടീഷ്​...

കോവിഡ്​: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

text_fields
bookmark_border
borris-johnson
cancel

ലണ്ടൻ: കോവിഡ് ​19 വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജോൺസന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സിക്കുന് ന മെഡിക്കൽ സംഘമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

പത്ത്​ ദിവസമായി ഐസൊലേഷനിൽ കഴിയുകയായിരുന്ന ജോൺസനെ രണ്ടാംഘട്ട കോവിഡ്​ പരിശോധനക്കായാണ്​ ഞായറാഴ്​ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മാർച്ച്​ 27നാണ്​ തനിക്ക്​ കോവിഡ്​ രോഗലക്ഷണങ്ങളുണ്ടെന്ന്​ പ്രധാനമന്ത്രി അറിയിച്ചത്​. തുടർന്ന്​ അദ്ദേഹം ഡൗണിങ്​ സ്​ട്രീറ്റിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

വെള്ളിയാഴ്​ച മുതൽ അദ്ദേഹം ഔദ്യോഗിക പരിപാടികളിൽ സജീവമാകുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പനി ഭേദമാകാത്തതിനാൽ വിശ്രമത്തിൽ തുടരുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമാണ്​ പ്രധാനമന്ത്രിയെ ഞായറാഴ്​ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പത്ത്​ ദിവസമായി തുടർച്ചയായി അദ്ദേഹത്തിന്​ വൈറസ്​ രോഗലക്ഷണങ്ങളുണ്ടെന്നും അധികൃതർ അറിയിച്ചു.

ജോൺസ​​​​​െൻറ ജീവിതപങ്കാളി ക്യാരി സിമണ്ട്‌സിനും കോവിഡ്​ ബാധിച്ചിരുന്നു. ഗർഭിണിയായ സിമണ്ട്​സ്​ സുഖം പ്രാപിക്കുന്നു. ഹെൽത്ത്​ സെക്രട്ടറി മാറ്റ്​ ഹാൻകോക്കിനും ചീഫ്​ മെഡിക്കൽ ഓഫീസർ വിറ്റിക്കും രോഗലക്ഷണങ്ങൾക്ക്​ കണ്ടിരുന്നു. ജോൺസ​​​​​െൻറ അടുത്ത ഉപദേഷ്​ടാവ്​ ഡൊമ്​നിക്​ കമിങ്​സും രോഗലക്ഷണങ്ങളെ തുടർന്ന്​ ഐസൊലേഷനിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukboris johnsonworld newsmalayalam newscovid 19
News Summary - covid 19: Boris Johnson taken into intensive care
Next Story