Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: സ്​പെയ്​നിൽ...

കോവിഡ്​: സ്​പെയ്​നിൽ അടിയന്തരാവസ്ഥ

text_fields
bookmark_border
pedro-sanchez
cancel

മാഡ്രിഡ്​: കോവിഡ്​ 19 ബാധിച്ച്​ 120 പേർ മരിച്ച സ്​പെയ്​നിൽ ശനിയാഴ്​ച മുതൽ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ്​ ഇക്കാര്യം അറിയിച്ചത്​. ‘പ്രയാസമേറിയ ദിനങ്ങളാണ്​ മുന്നിലുള്ളത്​. രാജ്യത്തിന്​ ഭീഷണിയായ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും’ സാഞ്ചസ്​ കൂട്ടിച്ചേർത്തു.

അതേസമയം സ്​പെയ്​നിൽ രോഗബാധിതരുടെ എണ്ണം 4200 ആയി. വരും ആഴ്​ചകളിൽ ഇത്​ 10,000 ആയി ഉയരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ്​ നൽകി.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങൾ പൊതു ഇടങ്ങളിലേക്ക്​ ഇറങ്ങുന്നത്​ നിയന്ത്രിക്കാൻ സർക്കാരിന്​ സാധിക്കും. ഏത്​ പ്രദേശവും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും കഴിയും ഇത്തരം നിയന്ത്രണങ്ങൾ രോഗം പടരുന്നതിൽ നിന്നും രാജ്യത്തെ രക്ഷിച്ചേക്കുമെന്നാണ്​ സ്​പെയ്​ൻ കണക്കുകൂട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainPedro Sánchez
News Summary - Coronavirus: Spain to declare emergency-world news
Next Story