ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്; മരണം 2,06,995
text_fieldsന്യൂയോർക്ക്: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. വിവിധ രാജ്യങ്ങളിലായി 29,94,796 പേർക് ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 2,06,995 പേർക്ക് ജീവൻ നഷ്ടമായി. 8,78,828 പേർ രോഗമുക്തി നേടി.
ഏറ്റവും കൂട ുതൽ വൈറസ് ബാധിതരും മരണവും റിപ്പോർട്ട് ചെയ്ത അമേരിക്കയിലെ രോഗികളുടെ എണ്ണം 9,87,160 ആയി. കോവിഡ് മരണം 55,000 കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം 55,413 പേരാണ് മരിച്ചത്. ഇവിടെ 1,18,781 പേർ രോഗമുക്തി നേടി. ന്യൂയോർക്കിൽ മാത്രം 22,275 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലാണ് മരണം 20,000 കടന്നത്. ഇറ്റലിയില്‍ മരണം 26,644 ആയി. ഇവിടെ 1,97,675 രോഗബാധിതരാണുള്ളത്. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്ന സ്പെയിനിൽ 2,26,629 കോവിഡ് ബാധിതരും 23,190 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.ഫ്രാന്‍സിൽ 22,856 ഉം ബ്രിട്ടനിൽ 20,732 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജർമ്മനി, ഇറാൻ, ബെൽജിയം, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്.