Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് 19: ഇറ്റലിയിൽ ഒരുദിവസം മരിച്ചത് 250 പേർ
text_fieldsbookmark_border
റോം: ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ ബാധിച്ചത് 250 പേർ. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 126 6 ആയി. മരണനിരക്കിൽ 25 ശതമാനം വർധനയാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്.
ഇറ്റലിയിൽ ഇതുവരെ 17,660 പേർക്കാണ് രോഗം ബാധിച്ചത്. 2,547 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1439 പേർ രോഗത്തിൽ നിന്നും മുക്തരായി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറക്കാൻ സാധിക്കാത്തത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം 17,660 ആയി ഉയർന്നു. മുൻ ദിവസം ഇത് 15,113 ആയിരുന്നു. രോഗബാധിതരുടെ എണ്ണത്തിൽ 17 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്.
Next Story
