Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസിൽ ഡിസംബറിൽ...

ഫ്രാൻസിൽ ഡിസംബറിൽ തന്നെ കൊറോണ എത്തിയെന്ന്​ ഡോക്​ടർ

text_fields
bookmark_border
ഫ്രാൻസിൽ ഡിസംബറിൽ തന്നെ കൊറോണ എത്തിയെന്ന്​ ഡോക്​ടർ
cancel

പാരീസ്​: ഡിസംബർ 27ന്​ ന്യൂമോണിയ ബാധിച്ച്​ ചികിത്സ തേടിയ രോഗിക്ക്​ കോവിഡ്​ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഫ്രഞ്ച്​ ഡോക്​ടർ. 50 വയസ് പിന്നിട്ട ഇദ്ദേഹം സുഖംപ്രാപിച്ചതായും എന്നാൽ എവിടെ നിന്നാണ്​ കോവിഡ്​ പകർന്നതെന്നു വ്യക്തമല്ലെന്നും ഡോ. വെസ്​ കോഹൻ ഫ്രഞ്ച്​ മാധ്യമങ്ങളോട്​ പറഞ്ഞു. 

​കരുതിയതിനേക്കാളും ഒരു മാസം മു​േമ്പ വൈറസ്​ ഫ്രാൻസിലെത്തിയിരുന്നുവെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. ജനുവരി 24നാണ്​ രാജ്യത്ത്​ ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ചത്​. മൂ​ന്നുപേർക്കായിരുന്നു വൈറസ്​ ബാധ കണ്ടെത്തിയത്​. അതിൽ രണ്ടുപേർ ചൈനയിലെ ​വൂഹാനിൽനിന്നു വന്നവരായിരുന്നു. ഇവരുടെ അടുത്ത ബന്ധുവായിരുന്നു മൂന്നാമത്തെ കോവിഡ്​ രോഗി. 

പാരീസിനടുത്ത അവിസെൻ ആൻറ്​ ജീൻ വെർഡിയർ ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗം തലവനാണ്​ ഡോ. കോഹൻ. ഡിസംബറിൽ ആശുപത്രിയിൽ ചികിത്സ തേടിയ 14 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ്​ അതിലൊരാൾക്ക്​ കോവിഡി​​​െൻറ ലക്ഷണങ്ങൾ കണ്ടെത്തിയതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയിലെ വൂഹാനിൽനിന്നാണ്​ കോവിഡ്​ 19 പൊട്ടിപ്പുറപ്പെട്ടത്​. നവംബർ 17നാണ് ​ഇവിടെ ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ‘സൗത്ത് ചൈന മോണിങ്​ പോസ്റ്റ്​’ ഈയിടെ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinafranceCoronavirusWuhancovid 19
News Summary - Coronavirus: France's first known case 'was in December'
Next Story