Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightകൊറോണ മരണ നിരക്കിൽ...

കൊറോണ മരണ നിരക്കിൽ തിരിമറി, യു.കെയിൽ നിന്ന്​ ഞെട്ടിക്കുന്ന കണക്കുകൾ

text_fields
bookmark_border
കൊറോണ മരണ നിരക്കിൽ തിരിമറി, യു.കെയിൽ നിന്ന്​ ഞെട്ടിക്കുന്ന കണക്കുകൾ
cancel

ലണ്ടന്‍: കൊറോണ വൈറസ് ബാധമൂലം യുകെയിലെ കെയര്‍ ഹോമുകളില്‍ സംഭവിച്ച മരണത്തി​​​െൻറ യഥാർഥ കണക്കുകള്‍ പുറത്ത്​. പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സനും മറ്റ്​ മന്ത്രിമാരും നല്‍കിയ കണക്കുകളേക്കാള്‍ ഉയര്‍ന്നതാണ് പുതിയവ. കെയര്‍ ഹോമുകളില്‍ ഇത് വരെ 20,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.


മാര്‍ച്ച് രണ്ട്​ മുതല്‍ ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ ആണ് ONS പരിശോധിച്ചത്. ഈ കാലയളവില്‍ കെയര്‍ ഹോമുകളില്‍ നടന്ന ഏകദേശം 30 ശതമാനം മരണവും കൊറോണ വൈറസ് കാരണമായിരുന്നു. യുകെയില്‍ ആകെയുള്ള 9000ത്തോളം കെയര്‍ ഹോമുകളില്‍ മിക്കവയിലും കൊറോണ ബാധ ഉണ്ടായിട്ടുണ്ട്. 20 ശതമാനത്തോളം താമസക്കാർക്കും ഏഴ്​ ശതമാനം ജീവനക്കാർക്കും കൊറോണ ബാധിച്ചെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. 


ഒ.എൻ.എസ്​ പുറത്തുവിട്ട കണക്കുകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെതിനും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്‍റെതിനും കടക വിരുദ്ധമാണ്. സര്‍ക്കാര്‍ കണക്കു പ്രകാരം 43 ശതമാനം കെയര്‍ ഹോമുകളില്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടായത്. കെയര്‍ ഹോമുകളിലെ യഥാർഥ മരണ നിരക്കിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇപ്പോഴുള്ളത്. പുതിയ കണക്കു പ്രകാരം കൊറോണ ബാധ മൂലം യുകെയിലെ മൊത്തം മരണ സംഖ്യ 44,000 കടന്നു 

LATEST VIDEO

Show Full Article
TAGS:uk covid world news 
Next Story