തുറക്കാനൊരുങ്ങി കൂടുതൽ രാജ്യങ്ങൾ
text_fieldsലണ്ടൻ: കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നുതുടങ്ങിയതോടെ അടച്ചിട്ട തെരുവുകള ും പൊതു ജീവിതവും തുറക്കാനൊരുങ്ങി കൂടുതൽ രാജ്യങ്ങൾ. യൂറോപ്പിൽ ഏറ്റവും കൂടിയ വൈറസ ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽെപട്ട ഫ്രാൻസ്, സ്പെയിൻ തുടങ്ങിയവ നിയന്ത്രണങ്ങ ളിൽ ഇളവ് അനുവദിക്കുന്നു. ആറാഴ്ചയിലേറെയായി തുടരുന്ന ലോക്ഡൗൺ ഇനിയും തുടരുന്ന ത് സമ്പദ്വ്യവസ്ഥകളെ പൂർണമായി തകർക്കുമെന്ന് കണ്ടാണ് നടപടി.
മേയ് 11 ഓടെ പൂർണമായി രാജ്യത്ത് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ പ്രാഥമിക നടപടിയായി ഇന്നലെ ഫ്രഞ്ച് അധോസഭ ചേർന്ന് നടപടികൾ ചർച്ച ചെയ്തു. കടകൾ തുറക്കുന്നതുൾപ്പെടെ അനുവദിക്കുമെങ്കിലും റസ്റ്റാറൻറുകൾ, കഫറ്റീരിയകൾ, ബാറുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും.
23,000 പേർ മരിച്ച സ്പെയിനിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ എടുത്തുകളയും. ഇതിന് രൂപരേഖ തയാറാക്കി പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കും. അഞ്ചു കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ആഴ്ചകൾക്കു ശേഷം കഴിഞ്ഞ ഞായറാഴ്ച കുട്ടികൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നു.
ഇറ്റലിയിൽ മേയ് നാലു മുതൽ ഫാക്ടറികൾ, കെട്ടിട നിർമാണം തുടങ്ങിയവ പുനരാരംഭിക്കും. കുടുംബ യാത്രകളും നിബന്ധനകളോടെ അനുവദിക്കും.
ജർമനിയിൽ ചെറിയ കടകൾ, കാർ- ബൈക് ഡീലർമാർ, ബുക് സ്റ്റോറുകൾ തുടങ്ങിയവ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ പരിമിതരായ വിദ്യാർഥികൾക്ക് സ്കൂളിൽ പോകുന്നതിനും വിലക്ക് നീക്കി. ലോകത്തെ ഏറ്റവും വലിയ കാർ നിർമാണശാലയായ വുൾഫ്സ്ബർഗിലെ വോക്സ്വാഗൺ ഫാക്ടറിയും പുനരാരംഭിച്ചിട്ടുണ്ട്. ആസ്ട്രേലിയയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വന്നതോടെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. ലോക പ്രശസ്തമായ ബോണ്ടി ബീച് ഉൾപ്പെടെ ചൊവ്വാഴ്ച തുറന്നു. രോഗികൾ കൂടുതലുള്ള ന്യൂ സൗത് വെയിൽസിൽ ഭാഗികമായ കുടുംബ സന്ദർശനം അനുവദിച്ചു.