‘ആ ഫോൺ വന്നില്ലായിരുന്നെങ്കിൽ...’
text_fields‘‘കൃത്യസമയത്ത് ആ ഫോൺകോൾ വന്നില്ലായിരുെന്നങ്കിൽ ഒരുപക്ഷേ ഇത് നിങ്ങളോട് പറ യാൻ ഞാൻ ഉണ്ടാവില്ലായിരുന്നു’’ -ക്രൈസ്റ്റ്ചർച്ച് നൂർ മസ്ജിദിൽ ഭീകരൻ നടത്തിയ വെട ിവെപ്പിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മൂവാറ്റുപുഴ സ്വദേശി ഹസനുൽ സമാന് ഇപ്പേ ാഴും നടുക്കം മാറിയിട്ടില്ല. പള്ളിയിലെ ഭീകരാക്രമണത്തിന് സാക്ഷിയായതിനെക്കുറിച്ച് സമാൻ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു:
‘‘ക്രൈസ്റ്റ്ചർച്ച് ടൗണിലെ ഡീൻസ് അവന്യൂവിലെ നൂർ മസ്ജിദിൽ ജുമുഅ ഖുത്തുബ (പ്രഭാഷണം) ആരംഭിച്ചിേട്ടയുള്ളൂ. ആളുകൾ പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇരുനൂറിൽ താഴെയാളുകൾ ഇമാമിനെ ശ്രവിച്ചിരിക്കുന്നുണ്ട്. ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്ത് ശൈഖ് ഹസൻ റൂബലിനൊപ്പം പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു ഫോൺ കോൾ വന്നത്. ഫോൺ അറ്റൻറ് ചെയ്യാൻ ഞാൻ പള്ളിമുറ്റത്തെ മരത്തണലിലേക്ക് മാറിനിന്നതിന് പിന്നാലെയാണ് ലോകത്തെ നടുക്കിയ അക്രമസംഭവം അരങ്ങേറിയത്.
പള്ളിമുറ്റത്തേക്ക് പാഞ്ഞെത്തിയ കാറിൽനിന്നിറങ്ങിയ ആൾ ഡിക്കി തുറന്ന് യന്ത്രത്തോക്ക് എടുക്കുന്നു. പള്ളിയുടെ വാതിലിന് അടുത്തെത്തിയതു മുതൽ അയാൾ പള്ളിയിലേക്ക് തുരുതുരാ വെടിയുതിർത്തു. ഞാൻ നിൽക്കുന്നതിന് 20 മീറ്റർ അകലെയാണ് ആക്രമി വന്നിറങ്ങിയതെങ്കിലും മരത്തിെൻറ മറവിലായതുകൊണ്ട് എന്നെ കണ്ടില്ല. വെടിയുതിർത്ത് മുന്നേറുന്നതുകണ്ട് സ്തംഭിച്ച് മരത്തിനിടയിൽ ഒളിക്കുകയായിരുന്നു ഞാൻ. വെടിയേറ്റ് നിരവധിപേർ വീഴുന്നതും കുറെ പേർ ഓടപ്പോകുന്നതും കണ്ടു. പെെട്ടന്ന് തിരിച്ചിറങ്ങിയ അക്രമി രക്ഷപ്പെട്ടുപോകുന്നതും ആ മരത്തണലിൽ നിന്നുതന്നെ കണ്ടു.
ആദ്യത്തെ വെടിയേറ്റത് എന്നോടൊപ്പം പള്ളിയിലേക്ക് വന്ന ഹസൻ റൂബലിനാണ്. ഒരുമിച്ച് പള്ളിയിൽ പ്രവേശിച്ചിരുന്നങ്കിൽ എന്നത് ഓർക്കാനേ കഴിയുന്നില്ല. വെടിയേറ്റു വീണ ഹസൻ റൂബലിന് ഗുരുതരമായി പരിക്കേെറ്റങ്കിലും അപകടനില തരണംചെയ്തിട്ടുണ്ട്.
എന്താണ് സംഭവിച്ചതെന്നും രക്ഷപ്പെട്ടതെങ്ങനെയെന്നും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. മുന്നൂറോളം പേർക്ക് നമസ്കരിക്കാൻ കഴിയുന്ന പള്ളിയിൽ തദ്ദേശീയരുടെ എണ്ണം തീരെ കുറവാണ്. ഫലസ്തീൻ, ഈജിപ്ത്, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും പ്രാർഥനക്കെത്തുന്നത്.
പള്ളിയിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ഹോൺബി എന്ന സ്ഥലത്തെ ഫാം ആൻഡ് ജാക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മൂവാറ്റുപുഴ കാവുംകര കിഴുക്കാവിൽ വീട്ടിൽ സമാൻ. അഞ്ചു വർഷം മുമ്പാണ് ന്യൂസിലൻഡിൽ എത്തിയത്. കുടുംബസമേതം അവിടെ താമസിച്ചുവരുകയാണ്.