Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​ വെ​ടി​വെ​പ്പ്​; ആ​സ്​​ട്രേ​ലി​യ​യി​ൽ ര​ണ്ടി​ട​ത്ത്​ റെ​യ്​​ഡ്​

text_fields
bookmark_border
christ-church
cancel
camera_alt50 ??? ????????????? ????????????????? ???????? ???? ????????? ?????? ??????????? ???????????????????? ????? ???????????? ??????????? ?????????????? ?????????????????

മെ​ൽ​ബ​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈ​സ്​​റ്റ്​​ച​ർ​ച്ചി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ട വെ​ടി​വെ​പ്പു​മാ​യി ബ​ന്ധ​ പ്പെ​ട്ട്​ ആ​സ്​​ട്രേ​ലി​യ​യി​ലും റെ​യ്​​ഡ്. കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ വം​ശീ​യ​വാ​ദി ബ്ര​ൻ​റ​ൺ ടാ​റ​ൻ​റി​ ​െൻറ മ​ാതാവി​​െൻറയും സഹോദരിയുടെയും ഫ്ലാറ്റുകളിലാണ്​ ആ​സ്​​ട്രേ​ലി​യ​ൻ കൗ​ണ്ട​ർ ടെ​റ​റി​സം പൊ​ലീ​സ്​ റെ​ യ്​​ഡ്​ ന​ട​ത്തി​യ​ത്. ന്യൂസൗത്ത്​ വെയിൽസിലാണ്​ ഇരുഫ്ലാറ്റുകളും​. ന്യൂ​സി​ല​ൻ​ഡി​ൽ തു​ട​രു​ന്ന അ​ന്വേ​ഷ​ണ​ ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​യി​ലും റെ​യ്​​ഡ്​ ന​ട​ത്തി​യ​തെ​ന്ന്​ ​പൊ​ലീ​സ്​ അ​റി​യി​ച്ചു.

മാ​പ്പി​ര​ന്ന്​ ഭീ​ക​ര​​െൻറ കു​ടും​ബം

അ​തി​നി​ടെ, ബ്ര​ൻ​റ​ൺ ടാ​റ​ൻ​റി​​െൻറ കു​ടും​ബം അ​ക്ര​മ​ണ​ത്തി​ൽ ന​ടു​ക്ക​വും ദുഃ​ഖ​വും ​േര​ഖ​പ്പെ​ടു​ത്തി. ബ്ര​ൻ​റ​ണി​​െൻറ ക​ടും​കൈ​ക്ക്​ മാ​പ്പു​ചോ​ദി​ച്ച അ​വ​ർ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട്​ ഖേ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി. മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ത്തി​​െൻറ ദുഃ​ഖ​ത്തി​നൊ​പ്പം ചേ​രു​ന്നു​വെ​ന്ന്​ ബ്ര​ൻ​റ​ണി​​െൻറ അ​മ്മാ​വ​ൻ ടെ​റി ഫി​റ്റ്​​സ്​​ജെ​റാ​ൾ​ഡ്​ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നൊ​രാ​ൾ​ക്ക്​ എ​ങ്ങ​നെ ഇ​തു​ചെ​യ്യാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന്​ മു​ത്ത​ശ്ശി മേ​രി ഫി​റ്റ്​​സ്​​െ​ജ​റാ​ൾ​ഡും സൂ​ചി​പ്പി​ച്ചു. ചെ​റു​മ​ക​​െൻറ മ​നോ​നി​ല ശ​രി​യ​ല്ലെ​ന്നും 81കാ​രി​യാ​യ മേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​താ​ണ്ട്​ ഒ​രു വ​ർ​ഷം മു​മ്പ്​ സ​ഹോ​ദ​രി​യു​ടെ പി​റ​ന്നാ​ളി​ന്​​ ബ്ര​ൻ​റ​ൺ കു​ടും​ബ​ത്തി​നൊ​പ്പം വി​രു​ന്നിനെത്തിയിരുന്നു.

വലതുഭീകരരെ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം തള്ളി മന്ത്രി

സി​ഡ്​​നി​യി​ൽ​നി​ന്ന്​ 500 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്​ പ​ടി​ഞ്ഞാ​റു​ള്ള ഗ്രാ​ഫ്​​റ്റ​ൺ എ​ന്ന ന​ഗ​ര​ത്തി​ലാ​ണ്​ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. അ​വി​ടെ പേ​ഴ്​​സ​ന​ൽ ട്രെ​യി​​ന​റാ​യി​രു​ന്നു. ര​ണ്ടോ മൂ​േ​ന്നാ​വ​ർ​ഷ​ത്തി​നു​ മു​മ്പാ​ണ്​ ന്യൂ​സി​ല​ൻ​ഡി​ലെ ഡു​നെ​ഡി​നി​ലേ​ക്ക്​ മാ​റി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ, 45 ദി​വ​സം മാ​ത്ര​മാ​ണ്​ ​ബ്രൻറൺ ആ​സ്​​ട്രേ​ലി​യ​യി​ൽ വ​സി​ച്ചി​രു​ന്ന​തെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി പീ​റ്റ​ർ ഡ​റ്റ​ൺ പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​യാ​ൾ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​യെ​ക്കു​റി​ച്ച്​ കാ​ര്യ​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​സ്​​േ​ട്ര​ലി​യ​യി​ലെ ഭീ​ക​ര​രു​ടെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ലും ബ്രൻറൺ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ ഇ​സ്​​ലാ​മി​ക ഭീ​ക​ര​വാ​ദ​ത്തെ മാ​ത്ര​മാ​ണ്​ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്ന​തെ​ന്നും വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​ക​ളെ നി​രീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള ആ​രോ​പ​ണം ഡ​റ്റ​ൺ ത​ള്ളി. ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ സ​മാ​ന​മാ​യ​തോ, പ്ര​തി​കാ​ര നി​ല​യി​ലു​ള്ള​തോ ആ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​മെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaterror attackraidworld newsmalayalam newsChrist Church
News Summary - Christ Church terror attack raid at two places in Australia -World news
Next Story