ചെൽട്ടൻഹാം ഫെസ്റ്റിവൽ എത്ര പേരെ രോഗികളാക്കി?
text_fieldsലണ്ടൻ: പ്രശസ്തമായ ചെൽട്ടൻഹാം ഫെസ്റ്റിവലിനെ ചുറ്റിപ്പറ്റിയാണ് ബ്രിട്ടനിലിപ്പ ോൾ കോവിഡ് ആധിയത്രയും. മാർച്ച് 10-13 തീയതികളിൽ നടന്ന പ്രമുഖ ആഘോഷ പരിപാടികളിൽ അര ലക്ഷത്തിലേറെ പേർവരെ ഒരേസമയം ഒന്നിച്ചുകൂടിയിരുന്നു. രാജകുടുംബാംഗം കാമില പാർകറുടെ മുൻ ഭർത്താവ് ആൻഡ്രൂ പാർകർ, ഹാസ്യനടൻ ലീ മാക്, പ്രീമിയർ ലീഗ് ടീം വെസ്റ്റ് ബ്രോം താരം ചാർലി ഓസ്റ്റിൻ തുടങ്ങിയവർക്ക് കോവിഡ് പകർന്നത് ഉത്സവത്തിനിടെയാണെന്നാണ് കണ്ടെത്തൽ.
രോഗഭീതി നിലനിന്ന ഘട്ടത്തിലായിട്ടും ഒരു നിയന്ത്രണവുമറിയാതെയാണ് കാണികൾ പരിപാടികൾക്ക് തടിച്ചുകൂടിയിരുന്നത്. രോഗം ബാധിച്ച പ്രമുഖരുടെ പട്ടിക പുറത്തുവരുേമ്പാൾ രാജകുടുംബമാണ് ഏറ്റവും കൂടുതൽ ഭീതിയുടെ മുനയിലാകുന്നത്. കാമില പാർകർ, ആനി രാജകുമാരി, മകൾ സാറ, മരുമകൻ മൈക് ടിൻഡാൽ തുടങ്ങിയവർ രണ്ടുദിവസം പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. നാലുദിവസത്തിനിടെ ഫെസ്റ്റിവലിനെത്തിയത് രണ്ടര ലക്ഷം പേരാണ്. പരിപാടിക്കുശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതായി പലരും വ്യക്തമാക്കിയിട്ടുണ്ട്. കുതിരയോട്ട പരിശീലകൻ ചാർലി ബ്രൂക്സ്, ജീവനക്കാരായ ആൻഡ്രൂ മക്ലീൻ, സ്കോട്ട് സോണ്ടേഴ്സ് എന്നിവർ ഇത് വ്യക്തമാക്കിയവരാണ്.