Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2020 6:44 PM GMT Updated On
date_range 4 April 2020 6:44 PM GMTചാൾസിന് കോവിഡ് ഭേദമായത് ആയുർവേദ ചികിത്സയിലൂടെയല്ല
text_fieldsലണ്ടൻ: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരന് കോവിഡ് ഭേദമായത് ആയുർവേദ ചികിത്സയിലൂടെയാണെന്ന് ഇന്ത് യൻ അവകാശവാദം തള്ളി അദ്ദേഹത്തിെൻറ ഓഫിസ്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ കേന്ദ്രമന്ത്രി ശ്രീപദ് നായിക് ആണ് ഈ അവകാശവാദം ഉന്നയിച്ചത്.
ബംഗലൂരുവിൽ സൗഖ്യ ആയുർവേദ റിസോർട്ട് നടത്തുന്ന ഡോ. ഐസക് മത്തായിയെ ഉദ്ധരിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. എന്നാൽ വിവരം തെറ്റാണെന്നും യു.കെ മെഡിക്കൽ വിദഗ്ധരാണ് ചാൾസിനെ ചികിത്സിച്ചതെന്നും അദ്ദേഹത്തിെൻറ വക്താവ് അറിയിച്ചു.
Next Story