Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാഴ്​സലോണയിൽ...

ബാഴ്​സലോണയിൽ പ്രതിഷേധം ശക്​തം; വിമാന ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
barsilona
cancel

ബാഴ്​സലോണ: കറ്റാലൻ നേതാക്കളെ​ ശിക്ഷിച്ച കോടതി വിധിയിൽ പ്രതിഷേധിച്ച്​ ബാഴ്​സലോണയിൽ പ്രതിഷേധം ശക്​തമാകുന്നു. രാജ്യദ്രോഹം കുറ്റം ചുമത്തി ഇവരിൽ പലരേയും 13 വർഷം വരെ കോടതി ശിക്ഷിച്ചിരുന്നു. പൊതു ഫണ്ട്​ ദുരുപയോഗം ​ചെയ്​തതിനാണ്​ നാല്​ പേർക്ക്​ ശിക്ഷ വിധിച്ചത്​​. ചിലർക്ക്​ പിഴ ശിക്ഷയും വിധിച്ചിരുന്നു.

ശിക്ഷ വിധിച്ചതിന്​ പിന്നാലെ ബാഴ്​സലോണയിലെ തെരുവുകൾ കറ്റാലൻ പ്രക്ഷോഭകർ കീഴടക്കുകയായിരുന്നു. റോഡ്​ ഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകർ റെയിൽവേ ട്രാക്കുകൾക്ക്​ തീയിട്ടു. വിമാനത്താവളത്തിലേക്ക്​ കൂടി പ്രതിഷേധം വ്യാപിപ്പിച്ചതോടെ വ്യോമഗതാഗതവും താളംതെറ്റി.

ഏകദേശം 100 വിമാനങ്ങളാണ്​ പ്രക്ഷോഭങ്ങളെ തുടർന്ന്​ റദ്ദാക്കിയത്​​. അമേരിക്കൻ എയർലൈൻസിൻെറ ന്യൂയോർക്ക്​, മിയാമി, ചിക്കാഗോ, ഫിലാൽഡൽഫിയ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsprotesters clashFC Barcelona
News Summary - Chaos at Barcelona airport-World news
Next Story