സംഗീതം കേൾപ്പിച്ച് കുറ്റവാളികളെ മെരുക്കാൻ പൊലീസ്
text_fieldsലണ്ടൻ: ശാസ്ത്രീയസംഗീതത്തിന് കുറ്റകൃത്യം കുറക്കാനാവുമോ? കഴിയുമെന്ന വിശ്വാസത്തിലാണ് ലണ്ടനിലെ സ്കോട്ട്ലൻഡ് യാർഡ് പൊലീസ്. മാത്രമല്ല, ലണ്ടനിലെ കുപ്രസിദ്ധ ക്രിമിനലുകളുടെ താമസ കേന്ദ്രമായ ബ്രോഡ്വാട്ടർ ഫാമിൽ ഇത് പരീക്ഷിക്കാനൊരുങ്ങുകയുമാണവർ. സ്പീക്കർ സംവിധാനത്തിലൂടെ ഇവിടെയുള്ള താമസക്കാരെയും പ്രശ്നകാരികളെയും ഒരുപോലെ ആശ്വാസദായകമായ സംഗീതം കേൾപ്പിക്കാനാണ് ഉദ്ദേശ്യം. ശാസ്ത്രീയസംഗീതത്തിലെ പേരുകേട്ട വോൾഫ് ഗാങ് അമാഡ്യുസ് മൊസാർട്ടിെൻറ ഇൗണങ്ങൾ ആയിരിക്കും ഇതിലൂടെ ഒഴുകുക.
ആഡം വെബർ എന്ന 23കാരനായ കോൺസ്റ്റബിൾ ഇൻ ചാർജിേൻറതാണ് പുതുമയുള്ള ഇൗ ആശയം. സാമൂഹികവിരുദ്ധമനോഭാവങ്ങൾ ലഘൂകരിക്കുന്നതിനായി ലണ്ടനിലെ നാൽപത് അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ സ്ഥാപിച്ച ‘ൈപപ്പ് മ്യൂസിക്കി’ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണിത്. ദശകങ്ങൾ ആയി ബ്രോഡ്വാട്ടർ ഫാമിലെ താമസക്കാരും പൊലീസും തമ്മിലുള്ള ബന്ധം മോശം സ്ഥിതിയിൽ ആണ്. 1985ൽ അവിടെയുണ്ടായ കലാപത്തിൽ പൊലീസ് ഒാഫിസർ കൊല്ലപ്പെട്ടതോടെയാണിത്. എന്തായാലും തെൻറ പരീക്ഷണം വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസിലെ പുതിയ ബാച്ചുകാരനായ വെബറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
