Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂസിലൻഡിൽ...

ന്യൂസിലൻഡിൽ മാധ്യമസ്​ഥാപനം സി.ഇ.ഒക്ക്​ വിറ്റു​; ഒരു ഡോളറിന്​!

text_fields
bookmark_border
ന്യൂസിലൻഡിൽ മാധ്യമസ്​ഥാപനം സി.ഇ.ഒക്ക്​ വിറ്റു​; ഒരു ഡോളറിന്​!
cancel
camera_alt???????? ??.?.? ?????? ??????

വെല്ലിങ്​ടൺ: ന്യൂസിലൻഡിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ ‘സ്​റ്റഫ്’, തങ്ങളുടെ കമ്പനി ഒരു ന്യൂസിലാൻഡ് ഡോളറിന്​ ചീഫ് എക്സിക്യൂട്ടീവ്​ ഓഫിസർക്ക്​ വിൽക്കുന്നു. സി.ഇ.ഒ സിനീദ് ബൗച്ചറുമായി ഇതുസംബന്ധിച്ച ഉടമ്പടി പൂർത്തിയായതായി ഉടമകൾ തിങ്കളാഴ്ച വ്യക്​തമാക്കി.

400 പത്രപ്രവർത്തകരടക്കം 900 ഓളം പേർ ജോലി ചെയ്യുന്ന സ്​ഥാപനമാണിത്​. അച്ചടി പത്രത്തിനുപുറമേ വാർത്താ വെബ്സൈറ്റും കമ്പനി നടത്തുന്നുണ്ട്​. ആസ്‌ട്രേലിയയിലെ നയൻ എൻറർടൈൻമ​​െൻറി​​​െൻറ ഉടമസ്ഥതയിലുള്ള ‘സ്റ്റഫ്’ കോവിഡിനു മുമ്പ്​ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്​. ഇവരുടെ മുഖ്യ എതിരാളികളായ എൻ.‌എസ്‌.എം.ഇ എന്ന മാധ്യമ കമ്പനി സ്റ്റഫ് വാങ്ങാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ്​ കോടികളുടെ ആസ്​ഥിയുള്ള സ്​ഥാപനം വെറും ഒരുഡോളറിന്​ തങ്ങളുടെ തന്നെ സി.ഇ.ഒക്ക്​ നാടകീയമായി വിൽപന നടത്തിയത്​.

ഉടമസ്ഥാവകാശം ന്യൂസിലൻഡ്​ സ്വദേശിക്ക്​ ലഭിക്കുന്നത്​ പത്രത്തിനും ഉപഭോക്​താക്കൾക്കും​ ഗുണകരമാകുമെന്ന്​ നയൻ സി.ഇ.ഒ ഹഗ് മാർക്സ് പറഞ്ഞു. ​ജീവനക്കാ​െ​ര കമ്പനിയുടെ ഓഹരി ഉടമകളാക്കുവാനാണ്​ ത​​​െൻറ പദ്ധതിയെന്ന്​ ബൗച്ചർ വ്യക്​തമാക്കി.

വെല്ലിങ്​ടണിലെ പ്രസി​​​െൻറ ഉടമസ്ഥാവകാശം വിൽപന നടത്തില്ല. ഇതി​​​െൻറ ഉടമസ്​ഥാവകാശം നയനിൽ നിലനിർത്തി  സ്റ്റഫിന്​ പാട്ടത്തിന് നൽകും. 

അതേസമയം, രാജ്യത്ത്​ കോവിഡ്​ തുടങ്ങിയ ശേഷം പല മാധ്യമ സ്​ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്​. സ്റ്റഫ് ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി വെട്ടിക്കുറച്ചിരുന്നു. എൻ.‌എസ്‌.എം‌.ഇയിൽ 200 പേരെ പുറത്താക്കാനാണ്​ തീരുമാനം. ജർമ്മൻ കമ്പനിയായ ബൗർ മീഡിയ കഴിഞ്ഞ മാസം ന്യൂസിലൻഡിലെ പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്തെ പല മാസികകളും പ്രസിദ്ധീകരണം നിർത്തി. 130 പേരെ പുറത്താക്കാനാണ്​ മറ്റൊരു സ്​ഥാപനമായ ബ്രോഡ്കാസ്റ്റർ മീഡിയ വർക്ക്സി​​​െൻറ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandbusinessmediacovid 19stuff
News Summary - CEO buys struggling New Zealand media company for $1
Next Story