Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​പാനിഷ്​...

സ്​പാനിഷ്​ സർക്കാറി​െൻറ തീരുമാനം അംഗീകരിക്കില്ല -കാറ്റലോണിയ

text_fields
bookmark_border
catelonia
cancel

മഡ്രിഡ്​: കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി സ്​പാനിഷ്​ സർക്കാറി​​െൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന്​ പ്രവിശ്യ പ്രസിഡൻറ്​ കാർലസ്​ പു​െജമോണ്ട്​ വ്യക്തമാക്കി. 1939-1975 വരെ നീണ്ട ജനറൽ ​ഫ്രാ​േങ്കായുടെ ഏകാധിപത്യത്തിനുശേഷം കാറ്റലോണിയക്കു നേരെ സ്​പാനിഷ്​ സർക്കാർ  നടത്തുന്ന ഏറ്റവും ഹീനമായ  ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ശനിയാഴ്​ച സ്​പാനിഷ്​ പ്രധാനമന്ത്രി മരിയാനോ രജോയ്​ വിളിച്ച അടിയന്തര മന്ത്രിസഭയോഗത്തിലാണ്​ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി സ്​ പെയിനി​​െൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചത്​. കാറ്റലൻ പാർലമ​െൻറ്​ പിരിച്ചുവിട്ട്​ ആറുമാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്​  നടത്താനും ധാരണയായിരുന്നു. സെനറ്റി​​െൻറ അംഗീകാരം കൂടി ലഭിച്ചാൽ കാര്യങ്ങൾ ദ്രുതഗതിയിലാക്കാനാണ്​ രജോയ്​ ഉദ്ദേശിക്കുന്നത്​. പ്രശ്​നങ്ങൾ ചർച്ച ചെയ്​ത്​ പരിഹരിക്കാമെന്ന നിർ​േദശം തള്ളിയ സ്​പെയിൻ ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുകയാണെന്ന​ും പുജെമോണ്ട്​ ആരോപിച്ചു.

 മന്ത്രിസഭതീരുമാനത്തിനുശേഷം അരലക്ഷത്തോളം കാറ്റലൻ സ്വാത​ന്ത്ര്യവാദികൾ ബാഴ്​സലോണയിൽ പ്രതിഷേധപ്രകടനം നടത്തി. 75 ലക്ഷം ആളുകൾ അധിവസിക്കുന്ന, സ്​പെയിനി​​െൻറ വടക്കുകിഴക്കൻമേഖലയിലെ സമ്പന്നപ്രവിശ്യയാണ്​ കാറ്റലോണിയ. ഒക്​ടോബർ ഒന്നിന്​ സ്​പെയിനിൽ നിന്ന്​ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്​ കാറ്റലോണിയ ഹിതപരിശോധന  നടത്തിയതോടെയാണ്​ പ്രശ്​നങ്ങൾ കൂടുതൽ സങ്കീർണമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainCataloniaworld newsmalayalam newsSpanish governmentdirect rule
News Summary - Catalonia's leaders slam Spanish government plans for direct rule-World News
Next Story