കാറ്റലോണിയ സ്വാതന്ത്ര്യം: പാർലമെന്റ് സമ്മേളനം ഭരണഘടനലംഘനം -സ്പാനിഷ്കോടതി
text_fieldsമഡ്രിഡ്: സ്വാതന്ത്ര്യ പ്രഖ്യാപനത്തിെൻറ ഭാഗമായി അടുത്ത തിങ്കളാഴ്ച പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചുചേർക്കാനുള്ള കാറ്റലോണിയയുടെ നീക്കം സ്പാനിഷ് ഭരണഘടന കോടതി തടഞ്ഞു. അത്തരം നീക്കങ്ങൾ ഭരണഘടന ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ വിജയിച്ച ശേഷം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കാറ്റലൻ സർക്കാറിനെതിരെ കഴിഞ്ഞ ദിവസം സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും രംഗത്തുവന്നിരുന്നു.
അടുത്തയാഴ്ചത്തെ പാർലമെൻറ് സമ്മേളനത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നാണ് കാറ്റലൻ പ്രസിഡൻറ് കാർലസ് പുയിഡ്മണ്ട് അറിയിച്ചത്. കാറ്റേലാണിയ സ്പെയിൻ വിട്ടുപോകുന്നത് ശക്തമായി എതിർക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ പരാതി ശരിവെച്ച കോടതി സർക്കാർ രൂപവത്കരിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് പാർട്ടിയുടെ എം.പിമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
