ബഗ്ദാദിയുടെ ഭാര്യയിൽനിന്ന് സുപ്രധാന വിവരങ്ങൾ ലഭിച്ചു -തുർക്കി
text_fieldsഇസ്തംബൂൾ: കൊല്ലപ്പെട്ട ഐ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ ഭാര്യയിൽനിന്ന് നിരവധി സുപ്രധാന വിവരങ്ങൾ ലഭിച ്ചതായി തുർക്കി സൈന്യം. സിറിയൻ അതിർത്തിയിൽ വെച്ച് 2018 ജൂൺ രണ്ടിനാണ് ബദ്ഗാദിയുെട ആദ്യ ഭാര്യയായ റാനിയ മഹ്മൂദ ിനെ തുർക്കി സൈന്യം പിടികൂടിയത്. 10 വയസ്സുള്ള മകളും 10 ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.
രേഖകളിൽ ഫൗസി മുഹമ്മദ് അൽ ഖുബൈസി എന്നാണ് ഇവരുടെ പേര്. ഡി.എൻ.എ പരിശോധന വഴിയാണ് ഇവർ ബഗ്ദാദിയുടെ അടുത്ത ബന്ധുക്കളാണെന്ന് കണ്ടെത്തിയത്. ബഗ്ദാദിയെ കുറിച്ചും ഭീകരസംഘടനയായ ഐ.എസിനെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇവർ വെളിപ്പെടുത്തിയതെന്ന് തുർക്കി ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം. ആദ്യമായാണ് ബഗ്ദാദിയുടെ ഭാര്യയെ അറസ്റ്റ് ചെയ്ത കാര്യം തുർക്കി സ്ഥിരീകരിച്ചത്.
