പീഡനകേസ്: തനിക്കെതിരെ നടക്കുന്നത് നുണകളുടെ പ്രചാരണം-താരിഖ്
text_fieldsപാരീസ്: പീഡന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് നുണകളുടെ പ്രചാരണമാണെന്ന് ഇസ്ലാമിക പണ്ഡിതൻ താരിഖ് റമദാൻ. 2009ലും 2012ലും ഫ്രാൻസിലെ ഹോട്ടൽറൂമിൽ രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണത്തിനാണ് റമദാെൻറ മറുപടി.
താരിഖിനെ കഴിഞ്ഞ ബുധനാഴ്ച കേസുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വീഡിഷ് പൗരനായ ഇദ്ദേഹത്തെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. മീ ടു കാമ്പയനിെൻറ ഭാഗമായാണ് താരഖിനെതിരായുള്ള ആരോപണങ്ങൾ ഇപ്പോൾ ഉയർന്ന് വന്നത്.
2016ൽ ഹെൻഡ അയരി എന്ന യുവതി ആത്മകഥയിൽ തനിക്ക് നേരെ നടന്ന പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ ആരാണ് അത് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, മീ ടു കാമ്പയനിെൻറ ഭാഗമായി താരിഖാണ് തന്നെ ബലാൽസംഗം ചെയ്തതെന്ന് വ്യക്തമാക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയാണ് മറ്റൊരു പരാതിക്കാരി. 2009ൽ ഹോട്ടൽ റൂമിൽ വെച്ച് തന്നെ താരിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
