ബ്രെക്സിറ്റ്: രണ്ടാം ഹിതപരിശോധനക്കായി ബ്രിട്ടനിൽ പ്രതിഷേധം
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ലണ്ടനിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 2016 ജൂണിലാണ് 29 അംഗ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിന് അനുകൂലമായി (ബ്രെക്സിറ്റ്) ബ്രിട്ടീഷ് ജനത വോട്ടുചെയ്തത്. 2019ഒാടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇ.യു വിടണമെന്നാണ് ചട്ടം. അതിെൻറ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് എതിർപ്പുമായി ആയിരങ്ങൾ തെരുവിലിറങ്ങിയത്. ബ്രെക്സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്താനുള്ള ആവശ്യം പ്രധാനമന്ത്രി തെരേസ മേയ് തള്ളിയതാണ്.
