Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലിഫോർണിയ വെടിവെപ്പ്: പ്രതി ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ലോസ് ആഞ്ജലസ്: യു.എസിൽ അടുത്തിടെയുണ്ടായ കൂട്ടവെടിവെപ്പിലെ പ്രതി സാൻറിനോ വില്യം (19) ആത്മഹത്യ ചെയ്തു. ആക്ര മണത്തിനിടെ സാൻറിനോയെ വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു നേരത്തേ പൊലീസിെൻറ വാദം. കഴിഞ്ഞ ഞായറാഴ്ച കാലിഫോർണിയയിലെ ഗിൽറോയി നഗരത്തിെല ആഘോഷപരിപാടിക്കിടെയാണ് കൂട്ടവെടിവെപ്പ് നടന്നത്.
ആക്രമണത്തിൽ 25 വയസ്സുള്ള യുവാവും രണ്ടു കുട്ടികളും െകാല്ലപ്പെട്ടു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമിയെ ഉടൻ വെടിവെച്ചു കൊലപ്പെടുത്തിയതിനാലാണ് കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നു. ഈ വർഷം യു.എസിൽ നടക്കുന്ന 247ാം വെടിവെപ്പ് കൊലപാതകമായിരുന്നു കാലിഫോർണിയയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
