ഹൃദയം നിലച്ച് ആറു മണിക്കൂർ; ജീവിതം തിരിച്ചുപിടിച്ച് ഓഡ്രി
text_fieldsലണ്ടൻ: പർവതാരോഹണത്തിനിടെ ഹൃദയം നിലച്ച ബ്രിട്ടീഷ് യുവതിക്ക് ആറു മണിക്കൂർ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്യപൂർവ തിരിച്ചുവരവ്. സ്െപയിനിലെ പൈറനീസ് മലനിരകളിൽ ഹൈക്കിങ്ങിനിടെ വൻ ഹിമവർഷമാണ് ഓഡ്രി സ്കോമാെൻറ ജീവിതം പാതിയെടുത്തത്. ഹൃദയാഘാതം വന്ന് സംസാരം തളർന്ന്, അവയവങ്ങൾ നിലച്ചതോടെ കൂടെയുണ്ടായിരുന്ന ഭർത്താവ് രൊഹാൻ ഭയന്നു.
രണ്ടു മണിക്കൂർ കഴിഞ്ഞ് അടിയന്തര സേവന വിഭാഗം എത്തി പ്രാഥമിക ചികിത്സ നൽകുേമ്പാൾ ഇവരുടെ ശരീരോഷ്മാവ് 18 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. പക്ഷേ, തണുത്തുവിറച്ച ശരീരം ജീവിതത്തിലേക്ക് തിരിച്ചുവരാൻ നേരിയ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ രക്ഷാപ്രവർത്തനമാണ് തുണയായത്.
മസ്തിഷ്കവും ശരീരത്തിെൻറ മറ്റു ഭാഗങ്ങളും പൂർണമായി മരണത്തിലേക്ക് മടങ്ങുന്നത് തടഞ്ഞത് അതിശൈത്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.