Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​രാ​ർ രഹിത...

ക​രാ​ർ രഹിത ബ്രെ​ക്​​സി​റ്റ്​ ത​ള്ളി ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​

text_fields
bookmark_border
ക​രാ​ർ രഹിത ബ്രെ​ക്​​സി​റ്റ്​ ത​ള്ളി ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​
cancel

ല​ണ്ട​ൻ: ക​രാ​ർ​ര​ഹി​ത ബ്രെ​ക്​​സി​റ്റ്​ എ​ന്ന നി​ർ​ദേ​ശം ത​ള്ളി ബ്രി​ട്ടീ​ഷ്​ എം.​പി​മാ​ർ. പാ​ർ​ല​മ​​െൻറി​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 310 എം.​പി​മാ​ർ ക​രാ​ർ ര​ഹി​ത ബ്രെ​ക്​​സി​റ്റി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ, 318 പേ​ർ എ​തി​ർ​ത്തു. ജ​ന​സ​ഭ​യു​ടെ കൂ​ടി പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​ധാ​ര​ണ​യി​ലെ​ത്താ​ൻ ക​ഴി​യൂ. മാ​ർ​ച്ച്​ 29ന്​ ​ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ​െഎ​റി​ഷ്​ അ​തി​ർ​ത്തി സം​ബ​ന്ധി​ച്ച്​ വീ​ണ്ടും ച​ർ​ച്ച​യാ​വാ​മെ​ന്ന ഭേ​ദ​ഗ​തി ഭൂ​രി​ഭാ​ഗം എം.​പി​മാ​രും പി​ന്തു​ണ​ച്ചു.

ക​ൺ​സ​ർ​വേ​റ്റി​വ്​ എം.​പി ഗ്ര​ഹാം ബ്ര​ഡി ആ​ണ്​ ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ച്ച​ത്. 301നെ​തി​രെ 317 വോ​ട്ടു​ക​ൾ​ക്ക്​ പാ​സാ​ക്കു​ക​യും ചെ​യ്​​തു. അ​തി​നി​ടെ, ക​രാ​റി​ൻ​മേ​ൽ വീ​ണ്ടും ച​ർ​ച്ച​വേ​ണ​മെ​ന്ന ബ്രി​ട്ട​​​െൻറ നി​ർ​ദേ​ശം യൂ​റോ​പ്യ​ൻ യൂ​​നി​യ​ൻ ത​ള്ളി. നി​ല​വി​ലെ ക​രാ​ർ ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്നും ഇ​നി​യൊ​രു ച​ർ​ച്ച​ക്ക്​ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ്​ യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​ക്​ പ്ര​തി​ക​രി​ച്ച​ത്.

ക​രാ​റി​ല്ലാ​തെ ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കു​ന്ന​തി​നു​പ​ക​രം, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ക്കാ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​​നി​യ​ൻ അ​റി​യി​ച്ചി​രു​ന്നു. അ​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ ബ്രെ​ക്​​സി​റ്റ്​ തെ​രേ​സ മേ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സ​ന്ന​ദ്ധ അ​റി​യി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ച​ക്കാ​യു​ള്ള മേ​യു​ടെ ആ​വ​ശ്യം നേ​ര​ത്തേ കോ​ർ​ബി​ൻ ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:british parliamentEUbrexittheresa mayworld newsmalayalam news
News Summary - british parliament rejects brexit without agreement -world news
Next Story