തെരഞ്ഞെടുപ്പ്: ബോറിസ് ജോൺസന്റെ നിർദേശം ബ്രിട്ടീഷ് പാർലമെന്റ് തള്ളി
text_fieldsലണ്ടൻ: ഒക്ടോബർ 15ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജ ോൺസന്റെ നിർദേശത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്റെ നിർദേശം ബ്ര ിട്ടീഷ് പാർലമെന്റ് തള്ളി. 98നെതിരെ 434 വോട്ടിന് കൺസർവേറ്റീവ് പാർട്ടിയുടെ പ്രമേയം തള്ളിയത്.
ഒക്ടോബർ 31ന് കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തു പോകാനായിരുന്നു ബോറിസിന്റെ പദ്ധതി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. കരാറില്ലാതെയുള്ള പിന്മാറ്റം ബ്രിട്ടനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി എം.പി ഫിലിപ്പ് ലീ കൂറുമാറിയതോടെ പാർലമെന്റിൽ ബോറിസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തിരുന്നു. വരും ദിനങ്ങളിൽ കൂടുതൽ എം.പിമാർ കൂറുമാറാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.