Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​...

ബ്രിട്ടീഷ്​ തെരഞ്ഞെടുപ്പ്​: കൂടുതൽ ഇന്ത്യക്കാർ പാർലമെൻറിലെത്തുമെന്ന്​

text_fields
bookmark_border
ബ്രിട്ടീഷ്​ തെരഞ്ഞെടുപ്പ്​: കൂടുതൽ ഇന്ത്യക്കാർ പാർലമെൻറിലെത്തുമെന്ന്​
cancel
ലണ്ടൻ: ബ്രിട്ടനിൽ വ്യാഴാഴ്​ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ സ്​ഥാനാർഥികൾ ഉജ്ജ്വല ജയം നേടുമെന്ന്​ പ്രതീക്ഷ. 2017ലെ തെരഞ്ഞെടുപ്പിൽ 12 ഇന്ത്യൻ വംശജരാണ്​ പാർലമ​​െൻറിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ആദ്യ സിഖ്​ വനിത എം.പി പ്രീത്​ കൗർ ഗില്ലും ആദ്യമായി തലപ്പാവു ധരിച്ച തൻമൻജീത്​ സിങ്​ ധേശിയും ഇക്കൂട്ടത്തിൽപെടും. ലേബർ പാർട്ടിയുടെ നവേന്ദ്രു മിശ്രയും കൺസർവേറ്റിവ്​ പാർട്ടിയുടെ ഗോവയിൽനിന്നുള്ള ക്ലെയ്​ർ കൗടിന്യോയും ഗഗൻ മഹീന്ദ്രയുമാണ്​ അവരിൽ പ്രധാനികൾ.

കൺസർവേറ്റിവ്​ പാർട്ടിയിലെ ഇന്ത്യൻ എം.പിമാരായ പ്രീതി പ​ട്ടേൽ, അലോക്​ ശർമ, റിഷി സുനക്​, ശൈലേഷ്​ വർമ, സുവല്ല ബ്രാവർമാൻ എന്നിവർക്ക്​ സ്​ഥാനം നിലനിർത്താനുള്ള പോരാട്ടമാണ്​. ഇവരെ കൂടാതെ സജ്ജയ്​ സെൻ, അകാൽ സിന്ധു, നരീന്ദർ സിങ്​ ശേഖൂൺ, അഞ്​ജന പ​ട്ടേൽ, സീന ഷാ, പാം ഗോസൽ, ബൂപെൻ ദേവ്​ ജീത്​ ബെയിൻസ്​, കൻവാൾ ടൂർ ഗിർ, ഗുർജിത്​ കൗർ ബെയിൻസ്​, പവിതാൻ കൗർ മാൻ, ക​ുൽദീപ്​ സഹോട, രഞ്​ജീവ്​ വാലിയ എന്നിവരും മത്സരിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:british parliament election
News Summary - british parliament election
Next Story